• October 17, 2021

കോവിഡ് 19: ബഹ്‌റൈനില്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ അഞ്ച് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശം

 കോവിഡ് 19: ബഹ്‌റൈനില്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ അഞ്ച് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശം

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ വൈകിട്ട്
ആറ് മുതല്‍ രാവിലെ അഞ്ച് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശത്തെ അനുകൂലിച്ച് ബഹ്‌റൈന്‍ പാര്‍ലിമെന്റില്‍ എം.പി മാര്‍ വോട്ട് ചെയ്തു.

അനുകൂലമായി 19 എം.പിമാരും എതിര്‍ത്ത് രണ്ട് പേരുമാണ് വോട്ട് ചെയ്തത്. രണ്ട് പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

പാര്‍ലിമെന്റ് അനുകൂലമാണെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഭരണകൂടമാണ്.

Related post