• December 3, 2021

ചിദംബരത്തിന് ഉപാധികളോടെ ജാമ്യം

 ചിദംബരത്തിന് ഉപാധികളോടെ ജാമ്യം

ന്യൂഡല്‍ഹി : ഐ.എന്‍.എക്‌സ്. മീഡിയക്കേസില്‍ അകത്തായ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന് ഉപാധികളോടെ ജാമ്യം. ഇതോടെ തിഹാര്‍ ജയിലില്‍ നിന്നും ചിദംബരത്തിന് താല്‍ക്കാലിക മോചനം ലഭിക്കും.
അന്വേഷണത്തോട് സഹകരിക്കണം , രണ്ട് ലക്ഷം രൂപ കെട്ടി വയ്ക്കണം , രാജ്യം വിട്ടുപോകരുത് എന്ന ഉപാധികളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഐ.എന്‍.എക്‌സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വിദേശ ഫണ്ട് ലഭിക്കാന്‍ വഴിവിട്ടു സഹായിച്ചുവെന്നതാണ് ചിദംബരത്തിനെതിരെയുള്ള കേസ്. ഓഗസ്റ്റ് 21 ന് സി.ബി.ഐ കസ്റ്റഡിയിലെടുത്ത ചിദംബരത്തെ സെപ്തംബര്‍ 5 നാണ് തിഹാര്‍ ജയിലിലേക്ക് മാറ്റിയത്.

Related post