• May 15, 2021

ബാലു വര്‍ഗീസും എലീനയും വിവാഹിതരായി

 ബാലു വര്‍ഗീസും എലീനയും വിവാഹിതരായി

നടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറിനും വിവാഹിതരായി. ബാലുവിന്റെയും എലീനയുടെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിറഞ്ഞ വിവാഹചടങ്ങ് ഗംഭീരമായി. ആസിഫ് അലി ഭാര്യ സമയ്ക്കും മകനും ഒപ്പം പള്ളിയില്‍ വച്ചു നടന്ന വിവാഹചടങ്ങില്‍ പങ്കെടുത്തു. ചലച്ചിത്രതാരം ഗണപതിയും ചടങ്ങില്‍ പങ്കെടുത്തു. അര്‍ജുന്‍ അശോകനും കുടുംബസമേതമാണ് എത്തിയത്. ബാലുവും എലീനയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും നായികാ നായകന്മാരായെത്തിയ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

കഴിഞ്ഞ മാസം എലീനയുടെ പിറന്നാളാഘോഷ ദിനത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രൊപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് പ്രണയം പുറത്തുവിട്ടത്. ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെ അഭിനയരംഗത്തേക്കെത്തിയ ബാലു ഇതിനോടകം നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹണീ ബീ, കിംഗ് ലയര്‍, കവി ഉദ്ദേശിച്ചത്, ഇതിഹാസ, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെയാണ് എലീന മോഡങ്ങിലേക്കെത്തുന്നത്. തുടര്‍ന്ന് ചില ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

Related post