• October 21, 2021

ബംഗ്ലാദേശില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ വധശിക്ഷ നടപ്പിലാക്കി

 ബംഗ്ലാദേശില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ വധശിക്ഷ നടപ്പിലാക്കി

Delhi Police headquarters. (File Photo: IANS)

ബംഗ്ലാദേശില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ വധശിക്ഷ നടപ്പിലാക്കി.1975ല്‍ ബംഗ്ലാദേശില്‍ നടന്ന പട്ടാള അട്ടിമറിയിലും രാഷ്ട്ര സ്ഥാപകന്‍ ഷെയ്ഖ് മുജീബ് റഹ്മാന്‍ വധക്കേസിലും പ്രതിയായ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അബ്ദുല്‍ മജീദിനെയാണ് തൂക്കിലേറ്റിയത്. 45 വര്‍ഷത്തിന് ശേഷമാണ് ബംഗ്ലാദേശില്‍ വധശിക്ഷ നടപ്പിലാക്കുന്നത്.

കെരാനിഗഞ്ചിലെ ധാക്ക സെന്‍ട്രല്‍ ജയിലില്‍ പ്രാദേശിക സമയം 12.01നാണ് മജീദിനെ തൂക്കിലേറ്റിയത്. 12.15ന് ജയില്‍ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. വധശിക്ഷ നടപ്പാക്കിയ വിവരം നിയമ മന്ത്രി അനീസുല്‍ ഹഖ് ആണ് മാധ്യമങ്ങളെ അറിയിച്ചത്.

25 വര്‍ഷം പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അബ്ദുല്‍ മജീദ് കഴിഞ്ഞ മാസമാണ് ധാക്കയില്‍ മടങ്ങിയെത്തിയത്. ചൊവ്വാഴ്ച മിര്‍പൂര്‍ പ്രദേശത്തെ തീര്‍ഥാടക കേന്ദ്രത്തിന് സമീപത്ത് നിന്ന് സ്‌പെഷല്‍ പൊലീസ് സംഘമാണ് മജീദിനെ അറസ്റ്റ് ചെയ്തത്. പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയിരുന്നുവെങ്കിലും അത് തള്ളിയിരുന്നു.

Related post