• August 3, 2021

ആരോടും വിവേചനമില്ല ,തങ്ങളൊരു മതസൗഹാര്‍ദ രാജ്യം അമിത് ഷാക്ക് മറുപടിയുമായി ബംഗ്ലാദേശ്

 ആരോടും വിവേചനമില്ല ,തങ്ങളൊരു മതസൗഹാര്‍ദ രാജ്യം അമിത് ഷാക്ക് മറുപടിയുമായി ബംഗ്ലാദേശ്

രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് കടുത്ത ഭാഷയില്‍ ബംഗ്ലാദേശിന്റെ മറുപടി.

ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളോട് വിവേചനമില്ലെന്ന് വിദേശകാര്യ മന്ത്രി ഡോ. എ.കെ അബ്ദുല്‍ മോമന്‍ പറഞ്ഞു. എല്ലാവരെയും സമത്വത്തോടെയാണ് കാണുന്നത്. സമാധാനത്തോടെയാണ് എല്ലാവരും രാജ്യത്ത് കഴിയുന്നത്.ഇത് മനസിലാക്കണമെങ്കില്‍ അമിത് ഷാ കുറച്ചുനാള്‍ ബംഗ്ലാദേശില്‍ താമസിക്കണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. നിലവിലെ സ്ഥിതിഗതികള്‍ ബംഗ്ലാദേശ് സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. ബംഗ്ലാദേശ് സര്‍ക്കാര്‍ ഒരാളേയും മതം അടിസ്ഥാനമാക്കി കാണില്ല. എല്ലാവരും ബംഗ്ലാദേശ് പൗരന്‍മാരാണെന്ന രീതിയിലേ കാണൂ. തൊഴില്‍ മേഖല ഉള്‍പ്പെടെ എല്ലാ മേഖലകളിലും എല്ലാ മതവിശ്വാസികള്‍ക്കും ഒരേ അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ബംഗ്ലാദേശ് ഉറപ്പാക്കുന്നുവെന്നും മോമെന്‍ പറഞ്ഞു

പൗരത്വ ഭേദഗതി ബില്‍ മതനിരപേക്ഷ രാജ്യമെന്ന ഇന്ത്യയുടെ പ്രതിഛായ ഇല്ലാതാക്കും. ഇന്ത്യയുടെ പുതിയ നടപടി ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നല്ല ബന്ധത്തെ ബാധിക്കില്ലെന്ന് കരുതുന്നതായും മന്ത്രി അബ്ദുല്‍ മോമന്‍ വ്യക്തമാക്കിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

Related post