• December 3, 2021

കേന്ദ്രസര്‍ക്കാര്‍, ഓര്‍ത്തഡോക്‌സ് സഭാ നിലപാടുകള്‍ക്കെതിരെ എഴുത്തുകാരന്‍ ബെന്ന്യാമിന്‍

 കേന്ദ്രസര്‍ക്കാര്‍, ഓര്‍ത്തഡോക്‌സ് സഭാ നിലപാടുകള്‍ക്കെതിരെ എഴുത്തുകാരന്‍ ബെന്ന്യാമിന്‍

താല്‍ക്കാലിക ലാഭത്തിനുവേണ്ടി ഭരിക്കുന്ന പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ഓര്‍ത്തഡോക്‌സ് സഭയേയും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ബെന്യാമിന്‍. നിശബ്ദതയും ഭയവുമായിരുന്നു കഴിഞ്ഞ കുറച്ച് കാലങ്ങളായി രാജ്യത്തെ ഭരിച്ചുകൊണ്ടിരുന്നത്. ഭരണകൂടത്തിനെതിരെ പ്രതികരിച്ചാല്‍ വേട്ടയാടപ്പെയുമെന്നുള്ള അവസ്ഥ. ഭയപ്പെട്ടവര്‍ക്കിടയില്‍ നിന്നും യുവതലമുറ ഇറങ്ങിവന്ന് പ്രതിക്ഷേധിക്കാന്‍ തയ്യാറായി. ആ യുവാക്കാളിലാണ് സമൂഹത്തിന്റെ പ്രതീക്ഷ.

സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പൊതുസമൂഹത്തിന് ആര്‍ജ്ജവം നല്‍കിയത് യുവാക്കളാണെന്ന് ബന്യാമിന്‍ പറയുന്നു. യുവതലമുറ ഇതിനെ കൃത്യമായ ദിശയിലേക്ക് നയിച്ചുകൊണ്ടുപോകുമെന്ന് വിശ്വാസം ഉണ്ട്. ഇപ്പോള്‍ കാണുന്നത് വെറും പ്രതിഷേധം മാത്രമാണ്. ഒരു ഘട്ടത്തില്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് തിരിച്ചറിയുമ്പോള്‍ ജനങ്ങള്‍ തെരുവിലേക്ക് ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കേണ്ടത് ഭരണകൂടമാണ്. മോറന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബെന്യാമിന്‍.

Related post