• December 3, 2021

കപ്പ് കിട്ടാത്ത പ്രതികാരം കോച്ചിനോട് തീര്‍ത്ത് ബാഴ്സലോണ

 കപ്പ് കിട്ടാത്ത പ്രതികാരം കോച്ചിനോട് തീര്‍ത്ത് ബാഴ്സലോണ

അടുത്തിടെയായുള്ള ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദെയെ ബാഴ്സലോണ പുറത്താക്കി. സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റതിന് പിന്നാലെയാണ് വാല്‍വെര്‍ദെയെ പുറത്താക്കിയതായുള്ള പ്രഖ്യാപനം.

2017 ല്‍ ലൂയിസ് എന്റിറകയുടെ പകരക്കാരനായെത്തിയ വാല്‍വെര്‍ഡെ 2 ലീഗ് കിരീടങ്ങളും ,ഒരു സൂപ്പര്‍ കോപ്പ കിരീടവും, ഒരു കോപ്പ ഡെല്‍റേയും നേടിക്കൊടുത്തു.എന്നാൽ വാല്‍വെര്‍ദെയ്ക്ക് കീഴില്‍ ടീം 2018ല്‍ റോമയോടും 2019ല്‍ ലിവര്‍പൂളിനോടും ചാമ്പ്യന്‍സ് ലീഗില്‍ തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നു. ഇതിന്റെ ഭാഗമായാണ് പ്രതികാര നടപടി .

ക്വിക്കെ സെറ്റെയ്ന്‍ ആയിരിക്കും ബാഴ്‌സലോണയുടെ പുതിയ പരിശീലകന്‍. റയല്‍ ബെറ്റിസിന്റെ മുന്‍ കോച്ച് ആയിരുന്നു ക്വിക്കെ. ബാഴ്സലോണയും സെറ്റെയ്നും തമ്മില്‍ 2022 ജൂണ്‍ 30വരെ കരാറിലേര്‍പ്പെട്ടതായി ക്ലബ്ബ് അറിയിച്ചു.

Related post