• May 13, 2021

ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതിയെ പ്രഖ്യാപിച്ചു

 ബിസിസിഐ  ക്രിക്കറ്റ് ഉപദേശക സമിതിയെ പ്രഖ്യാപിച്ചു

ബിസിസിഐ( ബോർഡ് ഓഫ് കൺട്രോൾ ഫോർ ഇന്ത്യ) ക്രിക്കറ്റ് ഉപദേശക സമിതിയിലെ (സിഎസി ) പുതിയ അംഗങ്ങളെ പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ കോച്ച് മദൻ ലാൽ, മുൻ ഫാസ്റ്റ് ബൗളർ ആർ പി സിംഗ്, ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സുലക്ഷന നായിക് എന്നിവരാണ് അടങ്ങുന്നതാണ് പുതിയ സമിതി.

1983 ലെ ലോകകപ്പ് ജേതാക്കളുടെ സ്ക്വാഡിന്റെ ഭാഗമായ മദൻ ലാൽ പിന്നീട് ടീം ഇന്ത്യ പരിശീലകനായും സെലക്ഷൻ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.68 കാരനായ മുൻ ഇടംകൈയ്യൻ ബൗളർ ആർ പി സിംഗ് 39 ടെസ്റ്റുകളിൽ നിന്ന് 71 വിക്കറ്റും 67 ഏകദിന മത്സരങ്ങളിൽ നിന്ന് 73 വിക്കറ്റും നേടി.2007 ൽ ദക്ഷിണാഫ്രിക്കയിൽ ലോക ടി 20 നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു സിംഗ്.

11 വർഷത്തെ കരിയറിൽ സുലക്ഷന നായിക് ഇന്ത്യ വനിതകൾക്കായി 2 ടെസ്റ്റുകളും 46 ഏകദിനങ്ങളും 31 ടി 20 യും കളിച്ചു.കപിൽ ദേവ്, അൻഷുമാൻ ഗെയ്ക്ക്വാഡ്, ശാന്ത രംഗസ്വാമി എന്നിവർ കഴിഞ്ഞ വർഷം സ്ഥാനമൊഴിഞ്ഞതിനുശേഷം സിഎസി നിലവിലുണ്ടായിരുന്നില്ല. ദേശീയ പുരുഷ-വനിത ടീമുകളുടെ സെലക്‌ടര്‍മാരെ തെരഞ്ഞെടുക്കുക, വനിത ടീം പരിശീലകനെ കണ്ടെത്തുക എന്നിവയാണ് ഈ സമിതിയ്ക്ക് നൽകിയിരിക്കുന്ന ചുമതലകൾ. ഒരു വര്‍ഷമാണ് പുതിയ ക്രിക്കറ്റ് ഉപദേശക സമിതിയുടെ കാലാവധി

Related post