• October 17, 2021

കൊറോണ; 51 കോടി രൂപ സംഭാവന നല്‍കി ബിസിസിഐ

 കൊറോണ; 51 കോടി രൂപ  സംഭാവന നല്‍കി ബിസിസിഐ

കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് സാമ്പത്തിക സഹായവുമായി രാജ്യത്തെ ഏറ്റവും സമ്പന്നരായ കായിക സംഘടന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). കോവിഡ് സഹായദൗത്യവുമായി രൂപീകരിച്ച പ്രധാനമന്ത്രിയുടെ കെയേഴ്‌സ് നിധിയിലേക്ക് 51 കോടി രൂപയാണ് ബിസിസിഐ സംഭാവന നല്‍കിയത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

‘ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവര്‍ക്കൊപ്പം മറ്റ് ഭാരവാഹികളും സംസ്ഥാന അസോസിയേഷനുകളും സംയുക്തമായി പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് 51 കോടി രൂപ സംഭാവന നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. രാജ്യത്തിന്റെ ദുരന്ത നിവാരണ സംവിധാനങ്ങളെ ശക്തിപ്പെടുത്താനും കോവിഡിനെതിരായ പ്രതിരോധത്തിനായി നടക്കുന്ന ഗവേഷണങ്ങള്‍ക്ക് കരുത്തു പകരാനും ഇന്ത്യന്‍ ജനതയെ സംരക്ഷിക്കാനുമാണ് ഈ സംഭാവന’ ബിസിസിഐ പത്രക്കുറിപ്പില്‍ അറിയിച്ചു.

Related post