• October 16, 2021

നോക്കുകൂലി ആവശ്യപെടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തും ; ലോക്‌നാഥ് ബെഹ്റ

 നോക്കുകൂലി ആവശ്യപെടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തും ; ലോക്‌നാഥ് ബെഹ്റ

നോക്കു കൂലി ചോദിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുമെന്ന് ഡി.ജി.പി .ലോക്‌നാഥ് ബെഹ്റ. ജില്ലാ പോലീസ് മേധാവികള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കും. തിരുവല്ലയില്‍ സൗജന്യ ഭക്ഷ്യ എണ്ണ ഇറക്കാന്‍ വേണ്ടി സിഐടിയുക്കാര്‍ നോക്കുകൂലി ആവശ്യപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരുവല്ലയില്‍ യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെട്ടതിനെതിരെ മുഖ്യമന്ത്രിയും ഇന്നലെ പ്രതികരിച്ചിരുന്നു. നോക്കുകൂലി ആവശ്യപ്പെട്ട ചുമട്ടുതൊഴിലാളികളുടെ ലേബര്‍കാര്‍ഡ് സസ്‌പെന്‍സ് ചെയ്യുകയും ചെയ്തു.ഏഴ് സിഐടിയു തൊഴിലാളികള്‍ക്കെതിരെയായിരുന്നു നടപടി. ഇവര്‍ക്കെതിരെ തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അനര്‍ഹമായികൂലി ആവശ്യപ്പെടുകയോ, നോക്കുകൂലി ചോദിക്കുകയോ ചെയ്താല്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. 

Related post