• October 22, 2021

ലോക്ക് ഡൗണിനിടെ പാല്‍ വാങ്ങാന്‍ ഇറങ്ങിയ യുവാവ് പോലീസ് മര്‍ദ്ദനമേറ്റ് മരിച്ചു

 ലോക്ക് ഡൗണിനിടെ പാല്‍ വാങ്ങാന്‍ ഇറങ്ങിയ യുവാവ്  പോലീസ് മര്‍ദ്ദനമേറ്റ് മരിച്ചു


പശ്ചിമബംഗാളില്‍ ലോക്ക് ഡൗണിനിടെ പാല്‍ വാങ്ങുന്നതിന് വീട്ടില്‍നിന്ന് പുറത്തിറങ്ങിയ യുവാവ് പോലീസ് മര്‍ദനത്തെത്തുടര്‍ന്ന് മരിച്ചു. ലാല്‍ സ്വാമി (32) ആണ് മരിച്ചത്.

പാല്‍ വാങ്ങുന്നതിന് വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു ലാല്‍ സ്വാമി. തെരുവില്‍ കൂടിനിന്ന ആള്‍ക്കൂട്ടത്തെ പിരിച്ചുവിടുന്നതിന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തുന്നതിനിടെ ഇടയില്‍പ്പെട്ട ലാല്‍ സ്വാമിയെ പോലീസ് മര്‍ദ്ദിക്കുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ ലാല്‍ സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ലാല്‍ സ്വാമിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നെന്ന് കുടുംബം ആരോപിച്ചു.

അതേസമയം, ലാല്‍ സ്വാമി മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്ക് നേരത്തെതന്നെ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്നെന്നും പോലീസ് പറയുന്നു.

ഇതുവരെ പശ്ചിമബംഗാളില്‍ 10 കൊറോണ വൈറസ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വൈറസ് ബാധയില്‍ ഒരാള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

Related post