• May 15, 2021

രണ്ട് രൂപയ്ക്ക് 1 ജി.ബി , പത്ത് രൂപയ്ക്ക് 5 ജി.ബി ,ഇൻറർനെറ്റ് വിപ്ലവത്തിന് തുടക്കം കുറിച്ച് വൈഫൈ ഡബ്ബ കമ്പനി

 രണ്ട് രൂപയ്ക്ക് 1 ജി.ബി , പത്ത് രൂപയ്ക്ക് 5 ജി.ബി ,ഇൻറർനെറ്റ് വിപ്ലവത്തിന് തുടക്കം കുറിച്ച്  വൈഫൈ ഡബ്ബ കമ്പനി

കുറഞ്ഞ നിരക്കിൽ ഇൻറർനെറ്റ് വിപ്ലവത്തിന് തുടക്കം കുറിച്ച് വൈഫൈ ഡബ്ബ കമ്പനി . രണ്ട് രൂപയ്ക്ക് ഒരു ജിബിയും 10 രൂപയ്ക്ക് അഞ്ച് ജിബിയും 20 രൂപയ്ക്ക് 10 ജിബിയും നൽകുമെന്നാണ് വൈഫൈ ഡബ്ബ അവകാശപ്പെടുന്നത്.

സൂപ്പര്‍ നോഡ് ടെക്‌നോളജി എന്ന സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയും ഉപകരണങ്ങളും ഉപയോഗിച്ചാണ് വൈഫൈ ഡബ്ബയുടെ പ്രവര്‍ത്തനം. ഈ സേവനങ്ങള്‍ക്കെല്ലാം 24 മണിക്കൂര്‍ കാലാവധിയുമുണ്ട്.

വിപണിയില്‍ ലഭ്യമായ ചിലവേറിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാതെ സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിവിദ്യകള്‍ ഉപയോഗിക്കുന്നതിനാലാണ് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ കഴിയുന്നതെന്ന് കമ്പനി പറയുന്നു. ലേസര്‍ ടെക്‌നോളജി വഴി കണക്ഷനുകള്‍ ലഭ്യമാക്കുന്നതിനാല്‍ കേബിളുകള്‍ ഇടുന്നതിന്റെ ഭാരിച്ച ചിലവുകള്‍ വരാത്തത് മൂലമാണ് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ കഴിയുന്നതെന്നും കമ്പനി അറിയിക്കുന്നു.

Related post