• May 13, 2021

ലിക്യൂഡ് പാര്‍ട്ടിയെ ബെഞ്ചമിന്‍ നെതന്യാഹു നയിക്കും

 ലിക്യൂഡ് പാര്‍ട്ടിയെ ബെഞ്ചമിന്‍ നെതന്യാഹു നയിക്കും

,

ലിക്യുഡ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് വിജയം. സംഘടനാ തെരഞ്ഞെടുപ്പില്‍ ഗിദിയോണ്‍ സാറിനെ പിന്തള്ളി 72.5 ശതമാനം വോട്ടുകള്‍ നേടിയാണ് നെതന്യാഹു വീണ്ടും നേതൃസ്ഥാനത്തേക്ക് എത്തുന്നത്. അഴിമതി കേസുകളില്‍പ്പെട്ട് രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുമ്പോഴാണ് പാര്‍ട്ടിക്കുള്ളിലെ നെതന്യാഹുവിന്റെ വന്‍ വിജയം.

മുതിര്‍ന്ന നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ ഗിദിയോണ്‍ സാര്‍ ആയിരുന്നു ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുഖ്യ എതിരാളി. അഴിമതി കേസില്‍ കുടുങ്ങിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ ഗിദിയോണിനെ പരാജയപ്പെടുത്തുന്നത് നെതന്യാഹുവിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ വന്‍ ഭൂരിപക്ഷത്തോടെ പാര്‍ട്ടി തലപ്പത്ത് തുടരാനായതോടെ രാഷ്ട്രീയത്തില്‍ ശക്തമായ തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ് നെതന്യാഹു.

മൂന്ന് വ്യത്യസ്ത അഴിമതിക്കേസുകളിലാണ് അറ്റോര്‍ണി ജനറല്‍ നെതന്യാഹുവിനെതിരെ കുറ്റം ചുമത്തിയത്. അഴിമതിക്കേസില്‍ കുടുങ്ങിയിട്ടും പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടാന്‍ നെതന്യാഹു തയ്യാറല്ലായിരുന്നു. ഈ ഘട്ടത്തിലാണ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ചില്‍ നടക്കുന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പിലും ലിക്യുഡ് പാര്‍ട്ടി മികച്ച വിജയം കൈവരിക്കുമെന്ന് നെതന്യാഹു അറിയിച്ചു. ഇസ്രയേലില്‍ അവസാനം നടന്ന രണ്ട് ദേശീയ തെരഞ്ഞെടുപ്പുകളിലും തൂക്കു മന്ത്രിസഭയുണ്ടാക്കുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടിരുന്നു.

Related post