• June 15, 2021

ബെന്‍റ്‍ലി ബെന്റെയ്‍ഗ പുത്തന്‍ പതിപ്പ് അവതരിപ്പിച്ചു

 ബെന്‍റ്‍ലി ബെന്റെയ്‍ഗ പുത്തന്‍ പതിപ്പ് അവതരിപ്പിച്ചു

 ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ബെന്റ്‌ലിയുടെ എസ്‌യുവി മോഡലായ ബെന്റെയ്ഗയുടെ മുഖം മിനുക്കിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി എന്നറിയപ്പെടുന്ന ഈ വാഹനം 2016-ല്‍ ആണ് ആദ്യമായി പുറത്തിറങ്ങിയത്. ഈ എസ്‌യുവിയുടെ ആദ്യത്തെ മുഖം മിനുക്കലാണിത്. പുതിയ മോഡല്‍ 2021 -ഓടെ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുന്‍ മോഡലില്‍ ആറ് ലിറ്റര്‍ W12 എന്‍ജിനാണ് കരുത്തേകിയിരുന്നത്. എന്നാല്‍ 4.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ് പുതിയ വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 542 ബിഎച്ച്പി പവറും 770 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്‍സ്മിഷന്‍. 4.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും.

നിരവധി മാറ്റങ്ങളോടെയാണ് ബെന്റെയ്ഗയുടെ രണ്ടാം വരവ്. പുതിയ ബെന്റെയ്ഗയ്ക്ക് ബെന്റ്‌ലി അടുത്തിടെ പുറത്തിറക്കിയ കോണ്ടിനെന്റല്‍ ജിടി, ഫ്‌ളൈങ്ങ് സ്പര്‍ തുടങ്ങിയവയോട് സമ്യമുള്ള ഡിസൈനാണ് ലഭിക്കുന്നത്. അഗ്രസീവ് ഭാവമൊരുക്കുന്ന ബംമ്പര്‍, വലിയ മാട്രിക്‌സ് ക്രോമിയം ഗ്രില്ല്, ബെന്റ്‌ലിയുടെ സിഗ്നേച്ചര്‍ ഇന്റലിജെന്റ് എല്‍ഇടി ഹെഡ്‌ലാമ്പ് എന്നിങ്ങനെ നിരവധി മാറ്റങ്ങളാണ് പുതിയ മോഡലിന് ലഭിക്കുന്നത്.

Related post