• June 15, 2021

ബെവ്ക്യു ആപ്പ് ഒഴിവാക്കാന്‍ സാധ്യത

 ബെവ്ക്യു ആപ്പ് ഒഴിവാക്കാന്‍ സാധ്യത

വെര്‍ച്യുല്‍ ക്യൂ വഴി മദ്യവില്‍പ്പന നടത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ബെവ്ക്യു ആപ്പ് ഒഴിവാക്കാന്‍ സാധ്യത. മദ്യവില്‍പ്പന ശാലകളില്‍ തിരക്ക് കുറഞ്ഞുവെന്നാണ് എക്സൈസ് വകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ആപ്പ് ഒഴിവാക്കിയേക്കുമെന്നാണ് സൂചന.

അതെസമയം തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ബെവ്ക്യൂ ആപ്പ് പണിമുടക്കിയത് സംസ്ഥാനത്തെ മദ്യവില്‍പന വീണ്ടും പ്രതിസന്ധിയിലാക്കി. ടോക്കണില്ലാതെ മദ്യം നല്‍കാന്‍ അനുവദിക്കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടു. സാങ്കേതിക പ്രശ്നം മൂലം ടോക്കണ്‍ പരിശോധിക്കാനുള്ള സംവിധാനമില്ല.

തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ആപ്പ് പ്രവര്‍ത്തന രഹിതമായതോടെയാണ് തിരുവനന്തപുരത്തെ ചില ബാറുകളില്‍ ടോക്കണ്‍ ഇല്ലാതെ മദ്യ വിതരണം നടത്തി. ബാറുടമകളുടെ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ പി.ആര്‍ സുനില്‍ കുമാറിന്റെ പാപ്പനംകോട്ടെ ബാറിലടക്കമാണ് ടോക്കണ്‍ ഇല്ലാതെ മദ്യം വിതരണം ചെയ്തത്. മൊബൈല്‍ ആപ്പ് ഇല്ലാത്തവരും വൃദ്ധരുമടക്കം നിരവധി പേരാണ് മദ്യം വാങ്ങാനായി ഈ ബാറുകളിലെത്തിയത്.

Related post