• October 22, 2021

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ബേണി സാന്‍ഡേഴ്‌സ് പിന്മാറി

 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്;  ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ബേണി സാന്‍ഡേഴ്‌സ് പിന്മാറി

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയാകാനുള്ള നവംബറിലെ മത്സരത്തില്‍നിന്നു ബേണി സാന്‍ഡേഴ്‌സ്(78) പിന്മാറി. പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള ഉള്‍പ്പാര്‍ട്ടി വോട്ടെടുപ്പില്‍ ബഹുദൂരം മുന്നിലുള്ള ജോ ബൈഡനു പാര്‍ട്ടിയില്‍ ഇനി എതിരാളികളില്ല. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഇപ്പോഴത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ്.

ഇന്നലെ പ്രചാരണസംഘവുമായുളള ഫോണ്‍ സംഭാഷണത്തിനിടെയാണു പിന്മാറുന്നതായി സാന്‍ഡേഴ്‌സ് പ്രഖ്യാപിച്ചത്. മിതവാദിയായ ബൈഡനെ അപേക്ഷിച്ച് ഇടതുചായ്വുള്ള സാന്‍ഡേഴ്‌സ്, കോവിഡ് പടരുന്ന സാഹചര്യത്തില്‍ യുഎസില്‍ എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ ഉറപ്പാക്കണമെന്ന തന്റെ ചിരകാല നയം ആവര്‍ത്തിച്ചിരുന്നു.

Related post