• June 15, 2021

ബെവ്‌കോ ക്യൂ ആപ്പ് ഇന്ന് തയ്യാറായേക്കും

 ബെവ്‌കോ ക്യൂ ആപ്പ് ഇന്ന് തയ്യാറായേക്കും

മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ക്യൂ ആപ്പ് ഇന്ന് തയ്യാറായേക്കും. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം അന്തിമ അനുമതിക്കായി കമ്പനി ഗൂഗിളിനെ സമീപിച്ചു. ആപ്പ് തയ്യാറായാല്‍ നാളെ മദ്യശാലകള്‍ തുറക്കാനാണ് നീക്കം. ഓണ്‍ലൈന്‍ വഴി ടോക്കണെടുത്ത് മദ്യം വാങ്ങുന്നതിനുള്ള ആപ്പ് തയ്യാറാക്കുന്നതില്‍ അനിശ്ചിതം തുടരുകയായിരുന്നു. ഒരാഴ്ച മുമ്പ് കൊച്ചി ആസ്ഥാനമായ ഫെയര്‍ കോഡ് കമ്പനി തയ്യാറാക്കിയ ആപ്പ് തെരഞ്ഞെടുത്തിരുന്നു. പക്ഷെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ ആപ്പ് പരാജയപ്പെട്ടു. സുരക്ഷ ഏജന്‍സികള്‍ നിര്‍ദ്ദേശിച്ച ഏഴ് പോരായ്മകള്‍ പരിഹരിച്ച ശേഷമാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്ക് അനുമതിക്കായി അയച്ചിരിക്കുന്നത്.

ഇന്ന് വൈകുന്നേരത്തിന് മുമ്പ് ഗൂഗിള്‍ നിന്നുള്ള അനുകൂല മറുപടിയാണ് ബെവ്‌ക്കോ പ്രതീക്ഷിക്കുന്നത്. വൈകുന്നേരത്തോടെ ആപ്പ് പൊതുജനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ബുക്കിംഗിന് സൗകര്യമുണ്ടായാല്‍ നാളെ മദ്യശാലകള്‍ തുറക്കാനാണ് നീക്കം. മദ്യശാലകള്‍ തുറക്കുന്നത് പല തവണ മാറ്റിവെച്ചതിനാല്‍ അന്തിമതീരുമാനം എപ്പോഴെന്ന് ഔദ്യോഗികമായി പറയാന്‍ ബെവ്‌കോ അധികൃതര്‍ തയ്യാറാകുന്നില്ല.

Related post