• June 18, 2021

സംസ്ഥാനത്ത് മദ്യവില്‍പന ഇന്നു മുതല്‍

 സംസ്ഥാനത്ത് മദ്യവില്‍പന ഇന്നു മുതല്‍


സംസ്ഥാനത്ത് രണ്ട് മാസത്തിന് ശേഷം മദ്യവില്‍പന ഇന്നു മുതല്‍ പുനരാരംഭിക്കും. ബെവ് ക്യൂ ആപ്പില്‍ ബുക്ക് ചെയ്ത് ഇ ടോക്കണ്‍ ലഭിച്ചവര്‍ക്ക് മാത്രമേ മദ്യം നല്‍കൂ.
ട്രയല്‍ റണ്‍ പൂര്‍ത്തിയായ വെബ്ക്യൂ ആപ് ഇന്നലെ രാത്രി 11നു പ്ലേ സ്റ്റോറില്‍ ലഭ്യമായി. രാവിലെ 6 മുതല്‍ രാത്രി 10 വരെ ടോക്കണ്‍ എടുക്കാം. വില്‍പന രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ. ഒരു സമയം 5 പേര്‍ക്കേ കൗണ്ടറില്‍ പ്രവേശനമുള്ളൂ. ടോക്കണ്‍ ലഭിക്കാതെ മദ്യശാലയ്ക്കു മുന്നിലെത്താന്‍ പാടില്ല. ക്ലബുകളിലും ഈയാഴ്ച മദ്യം വില്‍പന അനുവദിക്കും.മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് തെര്‍മല്‍ സ്‌കാനിങ് ഉള്‍പ്പടെയുള്ള പരിശോധന ഉണ്ട്. ഇന്ന് മുതല്‍ 877 ഇങ്ങളിലാണ് മദ്യവിതരണം. ബെവ്കോയുടെ 301 ഔട്ട്‌ലെറ്റുകളിലും, 576 ബാറുകളിലുമാണ് വില്പന. 291 ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ ബിയറും വൈനും ലഭിക്കും.ഹോട്‌സ്‌പോട്ടുകളില്‍ മദ്യം ലഭിക്കില്ല.


ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് വില്‍പന കേന്ദ്രങ്ങളിലും ബാറുകളിലും മദ്യത്തിന് ഒരേ വിലയായിരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു.ഒരിക്കല്‍ ടോക്കണ്‍ എടുത്താല്‍ അഞ്ചാം ദിവസം കഴിഞ്ഞേ വീണ്ടും ലഭിക്കൂ. പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തില്‍ മാസ്‌ക് ധരിച്ച് തിരിച്ചറിയല്‍ രേഖയും ബുക്ക് ചെയ്ത മൊബൈല്‍ ഫോണുമായി ചെല്ലണം. പണവും അവിടെ നല്‍കിയാല്‍ മതി. ടോക്കണ്‍ ഇല്ലാത്തവര്‍ മദ്യം വാങ്ങാന്‍ എത്തിയാല്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു. മദ്യശാലകള്‍ക്ക് മുന്നില്‍ ആവശ്യത്തിന് പൊലീസുകാരെ നിയോഗിക്കുമെന്ന് ഡിജിപി പറഞ്ഞു.

Related post