• June 15, 2021

സംസ്ഥാനത്ത് മദ്യവിതരണം നാളെ മുതല്‍: എക്‌സൈസ് മന്ത്രി

 സംസ്ഥാനത്ത് മദ്യവിതരണം നാളെ മുതല്‍: എക്‌സൈസ് മന്ത്രി

സംസ്ഥാനത്ത് മദ്യവിതരണം നാളെ രാവിലെ 9ന് ആരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. വെര്‍ച്വല്‍ ക്യൂ (ബെവ്ക്യൂ) ആപ്പില്‍ ബുക്ക് ചെയ്ത് ഇ ടോക്കണ്‍ ലഭിച്ചവര്‍ക്കേ മദ്യം നല്‍കൂ. രാവിലെ 6 മുതല്‍ രാത്രി പത്തുവരെ മദ്യം ബുക്ക് ചെയ്യാം. വില്‍പ്പന രാവിലെ 9 മുതല്‍ 5വരെ. ടോക്കണ്‍ ലഭിക്കാത്തവര്‍ മദ്യശാലകളുടെ മുന്നില്‍ വരരുതെന്ന് എക്‌സൈസ് മന്ത്രി പറഞ്ഞു. 612 ബാര്‍ ഹോട്ടലുകളില്‍ 576 പേര്‍ മദ്യം വിതരണം ചെയ്യാന്‍ അംഗീകാരം നേടി. ബാറിനകത്ത് ഇരുന്ന് കഴിക്കാന്‍ കഴിയില്ല. പ്രത്യേക കൗണ്ടറില്‍നിന്ന് പാഴ്‌സല്‍ വാങ്ങാം. 360 ബിയര്‍ വൈന്‍ ഷോപ്പുകളില്‍ 291 പേര്‍ വില്‍പ്പന നടത്താന്‍ സന്നദ്ധരായി. ഇവിടെ വിദേശ മദ്യം വില്‍ക്കാന്‍ കഴിയില്ല.

വീടുകളില്‍ ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ബവ്‌റിജസ് ഔട്ലറ്റിലൂടെയായിരിക്കും മദ്യ വിതരണം നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Related post