• June 15, 2021

ട്രയല്‍ റണ്‍ വിജയകരം, ബെവ്ക്യൂ ആപ്പ് 2 മിനിറ്റിനുള്ളില്‍ 20,000 പേര്‍ ഡൗണ്‍ലോഡ് ചെയ്തു

 ട്രയല്‍ റണ്‍ വിജയകരം, ബെവ്ക്യൂ ആപ്പ് 2 മിനിറ്റിനുള്ളില്‍ 20,000 പേര്‍ ഡൗണ്‍ലോഡ് ചെയ്തു

ബെവ് ക്യൂ ആപ് ട്രയല്‍ റണ്‍ വിജയകരമെന്ന് ഫെയര്‍കോഡ് കമ്പനി. രണ്ടു മിനിറ്റിനുള്ളില്‍ 20,000 പേര്‍ ഡൗണ്‍ലോഡ് ചെയ്തു. സംസ്ഥാനത്തെ മദ്യശാലകള്‍ നാളെ തുറന്നേക്കുമെന്നാണ് സൂചന. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് കഴിഞ്ഞ ദിവസം ബവ് ക്യൂ ആപ്പിനു ഗൂഗിള്‍ അനുമതി ലഭിച്ചത്. രാവിലെ മുതല്‍ പരീക്ഷണ പ്രവര്‍ത്തനവും ആരംഭിച്ചു. പ്ലേ സ്റ്റോറില്‍നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപില്‍നിന്നു ടോക്കണ്‍ എടുക്കാം. ബാറുകളില്‍നിന്നാണോ ഔട്ട്‌ലെറ്റുകളില്‍ നിന്നാണോ വാങ്ങേണ്ടതെന്നു ഉപഭോക്താവിനു തിരഞ്ഞെടുക്കാം.

ടോക്കണ്‍ കിട്ടുന്നവര്‍ക്ക് നാളെ രാവിലെ ഒന്‍പതു മുതല്‍ മദ്യം ലഭിക്കും. ആദ്യ ദിവസം വാങ്ങുന്നവര്‍ക്ക് അഞ്ചാമത്തെ ദിവസമേ ഇനി മദ്യം വാങ്ങാന്‍ സാധിക്കുകയുള്ളൂ. ടോക്കണിലെ.ഝഞ കോഡ് വെരിഫൈ ചെയ്തശേഷമാകും മദ്യം നല്‍കുക. എസ്എംഎസ് മുഖേനയും മദ്യം വാങ്ങാം.

Related post