• October 18, 2021

ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് വീണ്ടും കസ്റ്റഡയിലെടുത്തു

 ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് വീണ്ടും കസ്റ്റഡയിലെടുത്തു

പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ ഹൈദരബാദില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (ടിസ്സ് ) നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയപ്പോഴായിരുന്നു നടപടി. പ്രതിഷേധത്തിന് അനുമതി ഇല്ലായിരുന്നുവെന്നും അതിനാലാണ് കസ്റ്റഡിയില്‍ എടുത്തതെന്നും ഹൈദരാബാദ് പോലീസ് പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്ത ആസാദിനെ തിങ്കളാഴ്ച രാവിലെയാണ് വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചയച്ചത്.

ആസാദിനെ കസ്റ്റഡിയില്‍ എടുത്ത കാര്യം അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്.

“തെലങ്കാനയില്‍ സ്വേച്ഛാധിപത്യം അതിന്റെ ഉച്ചസ്ഥായിയിലാണ് പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ തടയുകയാണ്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഞങ്ങളുടെ അനുയായികളെ പോലീസ് ലാത്തി കൊണ്ട് അടിച്ചു. തുടര്‍ന്ന് എന്നെ വിമാനത്താവളത്തിലെത്തിച്ച് ന്യൂഡല്‍ഹിയിലേക്ക് അയച്ചു. തെലങ്കാന മുഖ്യമന്ത്രിയുടെ ശ്രദ്ധയ്ക്ക്, ഈ അപമാനം ഒരിക്കലും മറക്കില്ല, എത്രയും വേഗം തിരിച്ചുവരുന്നതായിരിക്കും” ആസാദ് ട്വിറ്ററില്‍ കുറച്ചു.

Related post