• October 28, 2021

അങ്കത്തിനിറങ്ങി താരങ്ങള്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇവരൊക്കെ

 അങ്കത്തിനിറങ്ങി താരങ്ങള്‍  ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇവരൊക്കെ

മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഗെയിം ഷോ ബിഗ് ബോസിന്റെ രണ്ടാം പതിപ്പുമായി മോഹന്‍ലാലെത്തി. ഏഷ്യാനെറ്റിലൂടെ പ്രക്ഷേപണം ചെയ്യുന്ന റിയാലിറ്റി ഷോ യില്‍ മത്സരാര്‍ഥികളായി ആരൊക്കെ എത്തുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. 17 മത്സരാര്‍ത്ഥികളെയാണ് ഇത്തവണ പരിചയപ്പെടുത്തിയിരിക്കുന്നത് , അവര്‍ ആരൊക്കെയെന്നറിയാം

രജനി ചാണ്ടി

ഒരു മുത്തശിഗദ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് രജനി. ഡ്രംസ് വായിച്ച് കൊണ്ടാണ് നടി ബിഗ് ബോസ് വേദിയിലേക്ക് ആദ്യമെത്തിയത്. വലിയ ആര്‍പ്പ് വിളികളോടെയാണ് എല്ലാവരും രജനിയെ സ്വീകരിച്ചത്.

എലീന പടിക്കല്‍

നടിയും അവതാരകയുമായ എലീന പടിക്കലാണ് രണ്ടാമത് മത്സരാര്‍ഥിയായി ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റിലെ തന്നെ ഭാര്യ എന്ന സീരിയലിലൂടെയാണ് എലീന അഭിനയ രംഗത്തെത്തുന്നത്.

ആര്‍ ജെ രഘു


ആര്‍ ജെ രഘു എന്ന പുതുമുഖമാണ് മൂന്നാമതായി ബിഗ് ബോസിലേക്ക് എത്തിയത്. കോഴിക്കോടുകാരനായ ഈ റോഡിയോ ജോക്കിക്ക് നിരവധി ആരാധകരാണുള്ളത്.

ആര്യ


നേരത്തെ ആരാധകര്‍ കാത്തിരുന്നത് പോലെ നടിയും അവതാരകയുമായ ആര്യയാണ് നാലാമതായി ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവിലൂടെയാണ് ആര്യ പ്രേക്ഷക പ്രീതി നേടിയത്.സ്റ്റാര്‍ട്ട് മ്യൂസിക് എന്ന റിയാലിറ്റി ഷോയും അവതരിപ്പിക്കുന്നുണ്ട് .പാട്ടിനൊപ്പം കലക്കന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് കാഴ്ച വെച്ച് കൊണ്ടായിരുന്നു ആര്യയുടെ എന്‍ട്രി.

സാജു നവോദയ

പാഷണം ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന സാജു നവേദയ ആണ് മറ്റൊരു ബിഗ് ബോസ് മത്സരാര്‍ത്ഥി. മികച്ച ഹാസ്യ താരമായ സാജു അമര്‍ അക്ബര്‍ ആന്റണി,വെള്ളി മൂങ്ങ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടുണ്ട്.

വീണാ നായര്‍


നടിയും ,നര്‍ത്തകിയുമായ വീണ നായരും ബിഗ് ബോസ് ഹൗസിന്റെ ഭാഗമായെത്തി.

മഞ്ജു പത്രോസ്

നടി മഞ്ജു പത്രോസാണ് ഏഴാമത്തെ മത്സരാര്‍ഥിയായി ബിഗ് ബോസിലേക്ക് എത്തിയത്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. തുടര്‍ന്ന് മറിമായം എന്ന പരമ്പരയിലും പല സിനിമകളിലും മഞ്ജു അഭിനയിച്ചിരുന്നു

പരീക്കുട്ടി പെരുമ്പാവൂര്‍

പരീക്കുട്ടി പെരുമ്പാവൂരാണ് ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ഥി.ഹാപ്പി വെഡ്ഡിംഗ് ,ഒരു അഡാര്‍ ലൗ എന്ന സിനിമയിലൂടെ സിനിമാലോകത്ത് എത്തിയ പരീക്കുട്ടിക്ക് സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്.

തെസ്നി ഖാന്‍

ഹാസ്യ നടിയായ തെസ്നി ഖാനും ഇത്തവണത്തെ ബിഗ് ബോസ് മത്സരാര്‍ഥികളില്‍ ഒരാളായി എത്തിയിരിക്കുകയാണ്. സിനിമാലയിലൂടെയാണ് തെസ്‌നിഖാന്‍ കരിയര്‍ ആരംഭിച്ചത്.

ഡോ രജിത് കുമാര്‍


ഡോ രജിത് കുമാറാണ് മറ്റൊരു മത്സരാര്‍ഥി. രജത് കുമാറിന്റെ വരവ് ബിഗ് ബോസ് വേദി കൊഴുപ്പിക്കുമെന്നാണ് സൂചന. വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് , സമൂഹ മാധ്യമങ്ങളില്‍ ഏറെ പഴികേട്ട വ്യകതിയാണ് ഡോ രജിത് കുമാര്‍

പ്രദീപ് ചന്ദ്രന്‍

നടന്‍ പ്രദീപ് ചന്ദ്രനാണ് ബിഗ് ബോസിലേക്ക് മത്സരരാര്‍ഥിയായി എത്തിയിരിക്കുന്നവരില്‍ ഒരാള്‍. കറുത്തമുത്ത് എന്ന സീരിയലിലൂടെയാണ് ഇദ്ദേഹം പ്രക്ഷക സ്വീകാര്യത നേടിയത്.

ഫുക്രു

നേരത്തെ പ്രേക്ഷകരില്‍ ഭൂരിഭാഗം ആളുകള്‍ പറഞ്ഞത് പോലെ ടിക് ടോക് താരമായ ഫുക്രുവും ബിഗ് ബോസിലേക്ക് എത്തിയിരിക്കുകയാണ്.

രേഷ്മ രാജന്‍
മോഡലായ രേഷ്മ രാജനാണ് ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ഥി.

സോമദാസ്

സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേനായ സോമദാസും ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ എത്തിയിരിക്കുകയാണ്. ബിഗ് ബോസിലെ ഏറ്റവും പാവം ആള്‍ സോമദാസന്‍ ആയിരിക്കുമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

സുജോ മാത്യൂ

അസിസ്റ്റന്റ് സംവിധായകനായ സുജോ മാത്യൂവാണ് ബിഗ് ബോസിലെ ശ്രദ്ധേയനായ മത്സരാര്‍ഥികളില്‍ ഒരാള്‍. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ കൂടിയാണ് സുജോ മാത്യു. ഒരു കുപ്പെ കതയ് എന്ന തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

അലക്സാണ്ട്രാ


എയര്‍ഹോസ്റ്റസ് അലക്സാണ്ട്രായും ബിഗ് ബോസിലേക്ക് എത്തിയിരുന്നു. എയര്‍ ഹോസ്റ്റസ് ജോലി വിട്ടിട്ടാണ് താരം റിയാലിറ്റി ഷോ യിലേക്ക് എത്തിയിരിക്കുന്നത്.

സുരേഷ് കൃഷ്ണ

സുരേഷ് കൃഷ്ണനാണ് ബിഗ് ബോസ് വീട്ടിലെ അവസാന മത്സരാര്‍ഥിയായി എത്തിയത്. സംവിധായകനായ അദ്ദേഹം പ്രിയദര്‍ശന്‍ അടക്കമുള്ള സംവിധായകര്‍ക്കൊപ്പം അസിസ്റ്റന്റ് ആയി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related post