• November 30, 2021

ബിലാലിന്റെ ഷൂട്ടിങ് ഫെബ്രുവരിയില്‍

 ബിലാലിന്റെ ഷൂട്ടിങ് ഫെബ്രുവരിയില്‍

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മുട്ടി ചിത്രം ബിലാലിന്റെ ഷൂട്ടിങ് ഫെബ്രുവരിയില്‍ തുടങ്ങും. 2020 പകുതിയോടെ ചിത്രം റിലീസാകുമെന്നും റിപ്പോട്ടുകളുണ്ട്.

2005ല്‍ പുറത്തിറങ്ങിയ ബോളിവുഡ് സിനിമയായിരുന്നു ‘ഫോര്‍ ബ്രദേഴ്‌സ്’. അമ്മയുടെ മരണത്തിനു പ്രതികാരം ചെയ്യുന്ന നാലു മക്കളുടെ കഥ പറഞ്ഞ ചിത്രത്തിന്റെ അനൗദ്യോഗിക റീമേക്കായി എത്തിയ ‘ബിഗ് ബി’ ഡയലോഗുകള്‍ കൊണ്ടും സ്‌റ്റൈലിഷ് മേക്കിംഗ് കൊണ്ടുമാണ് ശ്രദ്ധിക്കപ്പെട്ടത്. ഉണ്ണി ആര്‍ എഴുതിയ ഡയലോഗുകള്‍ പില്‍ക്കാലത്ത് ഏറെ ആഘോഷിക്കപ്പെടുകയും സിനിമ കള്‍ട്ട് സ്റ്റാറ്റസ് കൈവരിക്കുകയും ചെയ്തു.


കൊച്ചിയിലെ സാമൂഹ്യ പ്രവര്‍ത്തകയായ മേരി ടീച്ചര്‍ എന്ന് അറിയപ്പെടുന്ന മേരി ജോണ്‍ കുരിശിങ്കലിന്റെ(നഫീസ അലി) കൊലപാതകത്തോടെയാണ് കഥ ആരംഭിക്കുന്നത്. മേരി ടീച്ചര്‍ ദത്തെടുത്ത് വളര്‍ത്തിയ നാലു മക്കള്‍ അവരുടെ സംസ്‌കാരച്ചടങ്ങിനായി എത്തുന്നു. കൊച്ചിയില്‍ കൂലിത്തല്ലും ഗുണ്ടായിസവുമായി നടന്ന ബിലാല്‍(മമ്മൂട്ടി) ആണ് മൂത്ത മകന്‍. മറ്റൊരു ഗുണ്ടയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ബിലാലും മേരി ടീച്ചറും തമ്മില്‍ അകന്നു. രണ്ടാമനായ എഡ്ഡി(മനോജ് കെ. ജയന്‍) ആണ് മേരി ടീച്ചറെ സംരക്ഷിക്കുന്നത്. എഡ്ഡിക്ക് ഭാര്യയും(ലെന) രണ്ടു കുട്ടികളുമുണ്ട്. റസ്റ്റോറന്റ് നടത്തിയാണ് എഡ്ഡി ഉപജീവനത്തിന് വഴി തേടുന്നത്. മൂന്നാമത്തിയാള്‍ മുരുഗന്‍(ബാല)സിനിമയില്‍ അസിസ്റ്റന്റ് സ്റ്റണ്ട് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. ഏറ്റവും ഇളയ മകന്‍ ബിജോ(സുമിത് നവല്‍) ബാംഗ്‌ളൂരില്‍ വിദ്യാര്‍ത്ഥിയാണ്. അമ്മയുടെ കൊലപാതകിയെ കണ്ടെത്താന്‍ സഹോദരന്‍മാര്‍ നടത്തുന്ന നീക്കത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

Related post