• October 18, 2021

ഗ്രാമിയില്‍ താരമായി ബില്ലി എലിഷ്

 ഗ്രാമിയില്‍ താരമായി ബില്ലി എലിഷ്

അഞ്ച് പുരസ്‌കാരങ്ങള്‍ നേടി ബില്ലി എലിഷ് ഗ്രാമിയിലെ താരമായി. അഞ്ച് ഗ്രാമി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ചരിത്രവും കുറിച്ചു ബില്ലി എലിഷ്. അന്തരിച്ച അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബെ ബ്രയാന്റിന് ആദരാഞ്ജലിയര്‍പ്പിച്ചാണ് പുരസ്‌കാര ചടങ്ങുകള്‍ തുടങ്ങിയത്. ബാഡ് ഗായിലൂടെ സോങ് ഓഫ് ദ ഇയര്‍, റെക്കോര്‍ഡ് ഓഫ് ദ ഇയര്‍, ആല്‍ബം ഓഫ് ദ ഇയര്‍, നവാഗത ഗായിക, പോപ്പ് വോക്കല്‍ ആല്‍ബം തുടങ്ങി അഞ്ച് പുരസ്‌കാരങ്ങള്‍ നേടി 18കാരിയായ ബില്ലി എലിഷ് ഗ്രാമിയിലെ താരമായി. ടെയ്ലര്‍ സ്വിഫ്റ്റിനെ പിന്തള്ളി ഗ്രാമി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ബില്ലി എലിഷ്. എട്ട് നോമിനേഷനുകള്‍ നേടിയ അമേരിക്കന്‍ ഗായിക ലിസോ മൂന്ന് ഗ്രാമി നേടി.

മികച്ച റാപ് ആല്‍ബമായി ഇഗോറും ബെസ്റ്റ് റാപ് പെര്‍ഫോമന്‍സായി റാക്സ് ഇന്‍ ദി മിഡില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച റാപ് സോംഗിനുളള പുരസ്‌കാരം എ ലോട്ട് 21 സാവേജും നേടി. ടാന്യയുടെ വേര്‍ അയാം ലിവിങ്ങാണ് കണ്‍ട്രി ആല്‍ബം. 84 ഇനങ്ങളിലാണ് അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് റെക്കോഡിങ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഗ്രാമി പുരസ്‌കാരം നല്‍കുന്നത്.

Related post