• October 28, 2021

മാംഗളൂരില്‍ കര്‍ഫ്യൂ ലംഘിച്ച ബിനോയ് വിശ്വം കസ്റ്റഡിയില്‍

 മാംഗളൂരില്‍ കര്‍ഫ്യൂ ലംഘിച്ച ബിനോയ് വിശ്വം കസ്റ്റഡിയില്‍

കര്‍ഫ്യൂ പ്രഘ്യാപിച്ച മംഗളൂരു നഗരത്തില്‍ പ്രതിഷേധത്തിനെത്തിയ ബിനോയ് വിശ്വം എം പിയെയും, സി പി ഐ കര്‍ണാടക സംസ്ഥാന സെക്രട്ടറിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു എംപി യുടെ നേതൃത്വത്തിലുള്ള പ്രതിഷേധം.

അതേസമയം കര്‍ഫ്യൂ ലംഘിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ സിപിഐ അറിയിച്ചിരുന്നു. വെള്ളിയാഴ്ചതന്നെ ബിനോയ് വിശ്വം ട്രയിന്‍ മാര്‍ഗം മംഗളൂരുവില്‍ എത്തിയിരുന്നു. സമരത്തിനായി കേരളത്തില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കേരള-മംഗളൂരു ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിനാല്‍ പ്രവര്‍ത്തകര്‍ക്ക് മംഗളൂരുവിലെത്തിനായില്ല. തുടര്‍ന്ന് മംഗളൂരുവില്‍ നിന്നുളള പ്രവര്‍ത്തകരേയും കൂട്ടിയാണ് ബിനോയ് വിശ്വം കര്‍ഫ്യൂ ലംഘിച്ചത്.

ദക്ഷിണ കന്നഡ ജില്ലയിലേയ്ക്കുള്ള കേരള വാഹനങ്ങള്‍ക്ക് ഇന്നും കര്‍ണാടക പൊലീസ്അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മംഗളൂരുവിലെത്തിയ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ സ്ഥിതിഗതികള്‍ വിലയിരുത്തി.

Related post