• July 28, 2021

ഇന്ത്യന്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫി ആയി ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചു

 ഇന്ത്യന്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫി ആയി ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചു


കര, വ്യോമ, നാവിക സേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫി ആയി ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചു.സര്‍ക്കാരിന്റെ സൈനിക ഉപദേഷ്ടാവായും ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം ചെയര്‍മാനായും, ഫോര്‍ സ്റ്റാര്‍ ജനറല്‍ പദവിയോടെയുള്ള സി.ഡി.എസ് പ്രവര്‍ത്തിക്കും. ഫസ്റ്റ് എമംഗ് ഈക്വല്‍സ് (തുല്യരില്‍ ഒന്നാമന്‍) എന്നാണ് സി.ഡി.എസ് അറിയപ്പെടുന്നത്.
ഇദ്ദേഹം നാളെ കരസേനാ മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കും.

ഫോര്‍ സ്റ്റാര്‍ ജനറല്‍ പദവിയിലാകും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ നിയമനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനമായിരുന്നു സിഡിഎസ്. 65 വയസ് വരെ പ്രായമുള്ളവര്‍ക്കേ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി.

മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതല്‍ ഈ ജനറലിനാകും. പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശകനും ഇനി ബിപിന്‍ റാവത്തായിരിക്കും. ആയുധങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികള്‍, സായുധ സേനകളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ ചുമതലകളും ജനറലിനായിരിക്കും.യു.എസ്, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും ഈ പദവിയുണ്ട്.

Related post