• October 23, 2021

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള പാര്‍ട്ടി ബി.ജെ.പി

 രാജ്യത്ത് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള പാര്‍ട്ടി ബി.ജെ.പി

രാജ്യത്തെ ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് ബി.ജെ.പിക്കെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് പഠനം. 2904.18 കോടി രൂപയാണ് പാര്‍ട്ടിയുടെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്‍റെ ആസ്തി 928.84 കോടി രൂപയാണ്. മൂന്നാം സ്ഥാനത്ത് 738 കോടി രൂപയുമായി ബി.എസ്.പിയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. 2018-2019 കാലത്ത് പാര്‍ട്ടികള്‍ വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരമുള്ളതാണ് പഠനം.

510.71 കോടിയാണ് സി.പി.എമ്മിന്‍റെ ആസ്തി. തൃണമൂല്‍ കോണ്‍ഗ്രസിന് 210.19 കോടിയും എന്‍.സി.പിക്ക് 32.01 കോടിയും സി.പി.ഐക്ക് 25.32 കോടിയുടെയും ആസ്തിയുണ്ട്.

Related post