• October 17, 2021

ദീപത്തിന് പകരം പന്തംകൊളുത്തി പ്രകടനം; ബി.ജെ.പി എം.എല്‍.എ വിവാദത്തില്‍

 ദീപത്തിന് പകരം പന്തംകൊളുത്തി പ്രകടനം; ബി.ജെ.പി എം.എല്‍.എ വിവാദത്തില്‍

പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കാനുള്ള ആഹ്വാനം ഏറ്റെടുത്ത് ആളെക്കൂട്ടി പന്തം കൊളുത്തി പ്രകടനം നടത്തി ബിജെപി എംഎല്‍എ. കോവിഡ് വൈറസിനെ വിശേഷിപ്പിച്ചതാകട്ടെ ചൈനീസ് വൈറസ് എന്നും,, തെലങ്കാനയിനിന്നുമുള്ള ഏക ബിജെപി എംഎല്‍എ രാജാ സിങ് ആണ് പന്തം കൊളുത്തി പ്രകടനം നടത്തി മോദിയുടെ ആഹ്വാനത്തെ വരവേറ്റത്.

ഞായറാഴ്ച രാത്രി ഒന്‍പത് മിനിറ്റ് ലൈറ്റുകള്‍ അണച്ച് ഒന്‍പത് മിനിറ്റ് വിളക്കോ മെഴുകുതിരിയോ മൊബൈല്‍ ഫോണിലെ ഫ്‌ളാഷോ ലൈറ്റുകളോ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. എന്നാല്‍ ആളെ കൂട്ടി രാജ സിങ് തെരുവില്‍ ഇറങ്ങുകയായിരുന്നു.

‘ഗോ ബാക്ക്, ഗോ ബാക്ക്. ചൈന വൈറസ് ഗോ ബാക്ക്’ എന്ന മുദ്രാവാക്യം ഉച്ചത്തില്‍ വിളിച്ച് പന്തവും കത്തിച്ചായിരുന്നു പ്രകടനം. കൃത്യമായ അകലം പാലിക്കതെയും മാസ്‌ക് ധരിക്കാതെയുമായിരുന്നു പ്രകടനം. ഇതിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ എംഎല്‍എ തന്നെയാണ് പുറത്തുവിട്ടത്.

Related post