• October 22, 2021

ബിജെപി എംപി സുരേഷ് പ്രഭു ക്വാറന്റീനില്‍

 ബിജെപി എംപി സുരേഷ് പ്രഭു ക്വാറന്റീനില്‍

സൗദി സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ബിജെപി എംപി സുരേഷ് പ്രഭു ക്വാറന്റീനില്‍. മുന്‍കരുതലിന്റെ ഭാഗമായാണ് സുരേഷ് പ്രഭുവിനെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിന്‌റെ പരിശോധന ഫലം നെഗറ്റീവാണ്.

ജി20 ഷെര്‍പ മീറ്റിംഗില്‍ പങ്കെടുക്കാനാണ് ബിജെപി എംപി സൗദി സന്ദര്‍ശനം നടത്തിയത്. ഇന്നലെ കേന്ദ്ര മന്ത്രി വി മുരളീധരനെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍ സേവനമനുഷ്ടിച്ച ശ്രീചിത്ര ആശുപത്രി സന്ദര്‍ശിച്ചതിന് പിന്നാലെ മുന്‍കരുതലിന്റെ ഭാഗമായാണ് അദ്ദേഹത്തെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത്.

Related post