• June 19, 2021

കോൾസ്റ്റൺ സ്തംഭത്തിൽ നിന്ന് ബ്ലാക്ക് ലൈവ്സ് മാറ്റർ ശില്പം നീക്കം ചെയ്തു

 കോൾസ്റ്റൺ സ്തംഭത്തിൽ നിന്ന് ബ്ലാക്ക് ലൈവ്സ് മാറ്റർ ശില്പം നീക്കം ചെയ്തു

കോൾസ്റ്റൺ സ്തംഭത്തിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ ശില്പം സ്ഥാപിക്കപ്പെട്ട് 24 മണിക്കൂറിനുശേഷം നീക്കം ചെയ്തു. ബ്രിസ്റ്റോളിൽ അടിമക്കച്ചവടക്കാരനായ എഡ്വേർഡ് കോൾസ്റ്റണിന്റെ പ്രതിമ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധക്കാരാൽ പൊളിച്ചു നീക്കപെട്ട ഇടത്ത് (സ്തംഭം) ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധക്കാരി ജെൻ റീഡിന്റെ ശിൽപം കഴിഞ്ഞ ദിവസം സ്ഥാപിക്കപ്പെട്ടിരുന്നു.

വ്യാഴാഴ്ച പുലർച്ചെ 5.20 ഓടെ ജെൻ റീഡിന്റെ പ്രതിമ കരാറുകാർ കയറും ക്രെയിനും ഉപയോഗിച്ച് നീക്കം ചെയ്തു. എഡ്വേർഡ് കോൾസ്റ്റണിന്റെ രൂപം നീക്കം ചെയ്ത ദിവസം പ്രതിമ നിന്നിരുന്ന സ്തംഭത്തിൽ ജെൻ റീഡ് കൈകൾ  ഉയർത്തിപ്പിടിച്ച്  നിൽക്കുന്ന ഫോട്ടോ പകർത്തപ്പെടുകയും പ്രചരിക്കുകയും ചെയ്തിരുന്നു.

Related post