• October 23, 2021

യുവന്റസ് ഫുട്‌ബോള്‍ താരം ബ്ലേയ്‌സ് മറ്റിയൂഡിക്ക് കൊവിഡ്

 യുവന്റസ്  ഫുട്‌ബോള്‍ താരം ബ്ലേയ്‌സ് മറ്റിയൂഡിക്ക് കൊവിഡ്

യുവന്റസ് ഫ്രാന്‍സ് ഫുട്‌ബോള്‍ താരം ബ്ലേയ്‌സ് മറ്റിയൂഡിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മറ്റിയൂഡിയുടെ ക്ലബ് ആണ് ഇക്കാര്യം അറിയിച്ചത്. യുവന്റസിലെ രണ്ടാമത്തെ കായികതാരത്തിനാണ് ഇപ്പോള്‍ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ യുവന്റസ് താരം ഡാനിയേലെ റുഗാനിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

നിലവില്‍ വീട്ടില്‍ ഐസൊലേഷനിലാണ് മറ്റിയൂഡി. ഈ സാഹചര്യത്തിൽ 2020 ജൂണ്‍ മാസത്തില്‍ നടക്കാനിരുന്ന യൂറോകപ്പ് അടുത്ത വര്‍ഷത്തേക്ക് നീട്ടിവെച്ചു. 2021 ജൂണ്‍ 11 മുതല്‍ ജൂലൈ 11 വരെയായിരിക്കും യൂറോ കപ്പ് നടത്തുക. യുവേഫയുടെ അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. കളിക്കാരുടെ ആരോഗ്യമാണ് പ്രധാനമെന്നും അതുകൊണ്ട് കളിക്കാര്‍ക്ക് അനാവശ്യമായ സമ്മര്‍ദ്ദം നല്‍കേണ്ടതില്ലെന്നും യുവേഫ ചൂണ്ടിക്കാട്ടി.

യുവേഫയുടെ ക്ലബുകളുടെയും നാഷണല്‍ ടീമുകളുടെയും എല്ലാ കളികളും മറ്റൊരു അറിയിപ്പുണ്ടാവുന്നവരെ നടത്തില്ലെന്നും അറിയിച്ചു.

Related post