• July 28, 2021

ബോയിങ് ‘737 മാക്സ്’; നിര്‍മാണം താത്കാലികമായി നിര്‍ത്തുന്നു

 ബോയിങ് ‘737 മാക്സ്’; നിര്‍മാണം താത്കാലികമായി നിര്‍ത്തുന്നു

ലോകത്തെ മുന്‍നിര വിമാന കമ്പനിയായ ബോയിങ് 737 മാക്സ് വിമാനത്തിൻ്റെ നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി മാക്സ് വിമാനത്തിന് സര്‍വ്വീസ് നടത്താനുള്ള അനുമതി അമേരിക്കയിലെ വ്യോമയാന വകുപ്പുകളില്‍നിന്ന് ലഭ്യമാകാത്തതിനെത്തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവെയ്ക്കുകയാണെന്ന് ബോയിങ് അറിയിച്ചത്.തുടര്‍ച്ചയായ അപകടങ്ങള്‍ കണക്കിലെടുത്ത് നടത്തിയ അന്വേഷണത്തില്‍ വിമാനത്തിൻ്റെ കണ്‍ട്രോള്‍ സോഫ്റ്റ്വെയറില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് അധികൃതര്‍ കണ്ടെത്തി. സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്ത ബോയിങ് പ്രശ്നം പരിഹരിച്ചെങ്കിലും വ്യോമയാന വിഭാഗം ഇതുവരെ ഇതിന് അനുമതി നല്‍കിയിട്ടില്ല.

Related post