• October 26, 2021

ബൊളീവിയന്‍ തെരെഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുന്‍ പ്രസിഡന്റ്

 ബൊളീവിയന്‍ തെരെഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുന്‍ പ്രസിഡന്റ്

മെയ് മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബൊളീവിയയുടെ മുന്‍ പ്രസിഡന്റ് ഇവോ മൊറാലിസ്. മൂവ്മെന്റ് ടു സോഷ്യലിസത്തിന്റെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇവോ മൊറാലിസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

രാഷ്ട്രീയ അഭയാര്‍ത്ഥിയായി ഇവോ മൊറാലിസ് ഇപ്പോള്‍ കഴിയുന്ന അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പിന്നീട് മുന്‍ ധനകാര്യ മന്ത്രി ലൂയിസ് ആഴ്സ് കറ്റാക്കോറയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായും മുന്‍ വിദേശകാര്യമന്ത്രി ഡേവിഡ് ചോക്കെഹുവാന്‍കയെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായും വാര്‍ത്താസമ്മേളനത്തില്‍ മൊറാലിസ് പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇവോ മൊറാലിസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിച്ചാണ് നാലാമത്തെ തവണ മൊറാലിസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് ആരോപിച്ച് രാജ്യത്ത് വന്‍പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതില്‍ നിന്ന് മൊറാലിസിനെ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആസൂത്രിത അട്ടിമറിയുടെ ഇരയാണ് താനെന്നാണ് അദ്ദേഹത്തിന്റെ വാദം.

Related post