• June 20, 2021

ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റ് ജീനൈന്‍ അനെസിന് കോവിഡ്

 ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റ് ജീനൈന്‍ അനെസിന് കോവിഡ്

ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റ് ജീനൈന്‍ അനെസിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. ‘എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഞാന്‍ സുഖമായിരിക്കുന്നു. ക്വാറന്റൈനില്‍ ജോലി ചെയ്യും’-ജിനൈന്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

ബൊളീവിയയില്‍ കഴിഞ്ഞ ദിവസം നാലു മന്ത്രിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തെക്കേ അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ നേതാവാണ് ജിനൈന്‍. ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബോള്‍സൊണാരോയ്ക്ക് കോവിഡ് ബാധിച്ചിരുന്നു.

Related post