• July 31, 2021

വേഷപകര്‍ച്ചയില്‍ ബോളിവുഡ് താരങ്ങള്‍

 വേഷപകര്‍ച്ചയില്‍ ബോളിവുഡ് താരങ്ങള്‍

ബോളിവുഡ് താരങ്ങളെല്ലാം അഭിനയത്തിനും സിനിമാതിരക്കുകള്‍ക്കും ഇടയിലും സഹപ്രവര്‍ത്തകരുമായും സുഹൃത്തുക്കളുമായും ഒത്തുച്ചേരാനുമുള്ള പാര്‍ട്ടികള്‍ക്ക് സമയം കണ്ടെത്താറുണ്ട്. വിശേഷാവസരങ്ങളിലും താരങ്ങളുടെ പിറന്നാള്‍ ദിവസങ്ങളിലും വാരാന്ത്യങ്ങളിലുമെല്ലാം താരങ്ങള്‍ ഒത്തുകൂടുന്നതും സൗഹൃദം പങ്കിടുന്നതും പതിവാണ്. എന്നാല്‍ ഏറ്റവും വിത്യസ്തമായി താരങ്ങള്‍ അണിഞ്ഞൊരുങ്ങി എത്തിരിയിക്കുകയാണ് ഒരു പിറന്നാള്‍ പാര്‍ട്ടിയില്‍.
ബോളിവുഡ് തീം ഡ്രസ്സ് കോഡില്‍ പാര്‍ട്ടിയ്‌ക്കെത്തിയ താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍? ശ്രദ്ധ നേടുന്നത്.

‘കുച്ച് കുച്ച് ഹോത്താ ഹേ’യിലെ ഷാരൂഖ്, കാജോള്‍, റാണി മുഖര്‍ജി ജോഡികളുടെ വസ്ത്രധാരണത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള കോസ്റ്റ്യൂമിലാണ് കരണ്‍ ജോഹറും ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനും എത്തിയത്. ചിത്രത്തിലെ കാജോളിന്റെ വസ്ത്രധാരണം അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു കരണിന്റെ സുഹൃത്ത് കാജല്‍ ആനന്ദിന്റെ എന്‍ട്രി. കരണ്‍ ജോഹറിന്റെ ആദ്യ സംവിധാനസംരംഭമായിരുന്നു 1998ല്‍ പുറത്തിറങ്ങിയ ‘കുച്ച് കുച്ച് ഹോത്താ ഹെ’. ത്രികോണ പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയിരുന്നു.

അമിതാഭ് ബച്ചന്റെ ‘ഹം’ എന്ന മൂവിയിലെ ഗെറ്റപ്പിലാണ് മകള്‍ ശ്വേത ബച്ചന്‍ പാര്‍ട്ടിയ്ക്ക് എത്തിയത്. ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ ചിത്രത്തിലെ കാജോള്‍-ഷാരൂഖ് ജോഡികളുടെ സിമ്രാന്‍, രാജ് എന്നീ കഥാപാത്രങ്ങളെ അനുസ്മരിക്കുന്ന വസ്ത്രവിധാനത്തിലാണ് നേഹ ധൂപിയയും ഭര്‍ത്താവ് അങ്കദ് ബേദിയും എത്തിയത്.

മഞ്ഞ ഷിഫോണ്‍ സാരിയില്‍ ശ്രീദേവിയെ അനുസ്മരിപ്പിച്ചു കൊണ്ടായിരുന്നു ജാന്‍വി കപൂറിന്റെ രംഗപ്രവേശനം.

Related post