• October 21, 2021

ലോക്ക് ഡൗണ്‍: തുക തിരികെ നല്‍കില്ല; പകരം റീഷെഡ്യൂള്‍ ചെയ്ത് യാത്ര ചെയ്യാം

 ലോക്ക് ഡൗണ്‍: തുക തിരികെ നല്‍കില്ല; പകരം റീഷെഡ്യൂള്‍ ചെയ്ത് യാത്ര ചെയ്യാം

ലോക്ക് ഡൗണ്‍ കാലയളവ് ഏപ്രില്‍ 20 വരെയാക്കിയ സാഹചര്യത്തില്‍ ഏപ്രില്‍ 15 മുതല്‍ മെയ് 3വരെ ബുക്ക് ചെയ്തിട്ടുള്ള വിമാന ടിക്കറ്റുകളുടെ തുക തിരികെ നല്‍കില്ലെന്ന് കമ്പനികള്‍. ഇതിനു പകരമായി വര്‍ഷക്കാലയളവില്‍ ഈ തുക ഉപയോഗിച്ച് ടിക്കറ്റ് റീഷെഡ്യൂള്‍ ചെയ്ത് യാത്ര ചെയ്യാം. പുതിയ ടിക്കറ്റിന് യാത്രക്കാരില്‍ നിന്ന് റീഷെഡ്യൂള്‍ നിരക്ക് ഈടാക്കില്ലെന്ന് വിമാനക്കമ്പനികളായ ഗോ എയറും വിസ്താരയും അറിയിച്ചു. എന്നാല്‍, ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അധിക തുക നല്‍കേണ്ടതായി വരും.

അതേസമയം, അന്താരാഷ്ട്ര വിമാന കമ്പനിയായ എമിറേറ്റ്സ് യാത്രക്കാര്‍ക്ക് പണം തിരിച്ചുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ ടിക്കറ്റ് പിഎന്‍ആര്‍ 760 ദിവസം വരെ സൂക്ഷിക്കുമെന്നും രണ്ടുവര്‍ഷത്തെ കാലാവധിയുള്ള ട്രാവല്‍ വൗച്ചറാക്കി ഇതു മാറ്റാമെന്നും കമ്പനി അറിയിച്ചു.

നിലവില്‍ യാത്രക്കാരുടെ പണം ക്രെഡിറ്റായി സൂക്ഷിക്കുമെന്ന് ഇന്‍ഡിഗോയും അറിയിച്ചിട്ടുണ്ട്. വിസ്താര 2020 ഡിസംബര്‍ 31 വരെയും ഗോ എയര്‍ 2021 മേയ് മൂന്നു വരെയും ഇന്‍ഡിഗോ 2021 ഫെബ്രുവരി 28 വരെയുമാണ് ടിക്കറ്റ് കാലാവധി നിശ്ചയിച്ചിട്ടുള്ളത്.
മാത്രമല്ല, മെയ് 3ന് ശേഷം മാത്രമേ ആഭ്യന്തര- അന്താരാഷ്ട്ര സര്‍വീസുകള്‍ പുനഃരാരംഭിക്കുകയുള്ളു.

Related post