• May 14, 2021

അധികാരം നിലനിര്‍ത്തി ബോറിസ് ജോണ്‍സണ്‍,ബ്രിട്ടന്‌ ഇനി നിര്‍ണ്ണായക ദിനങ്ങള്‍

 അധികാരം നിലനിര്‍ത്തി ബോറിസ് ജോണ്‍സണ്‍,ബ്രിട്ടന്‌  ഇനി നിര്‍ണ്ണായക ദിനങ്ങള്‍

മികച്ച ഭൂരിപക്ഷത്തോടെ ബോറിസ് ജോണ്‍സണ്‍ അധികാരം നിലനിര്‍ത്തി.368 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്തിയത്. ജയിക്കാന്‍ 650 സീറ്റുകളില്‍ 326 സീറ്റുകളാണ് വേണ്ടത്. മൂവായിരത്തിലധികം സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നു. ബ്രിട്ടണ്‍ കൂടാതെ സ്‌കോട്ട്‌ലാന്റ്, വെയ്ല്‍സ്, ഉത്തര അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി നാലായിരത്തിലധികം പോളിംഗ് സറ്റേഷനുകളാണ് സജ്ജമാക്കിയത്.

തന്നില്‍ വിശ്വാസമാര്‍പ്പിച്ച ജനങ്ങള്‍ക്ക് ബോറിസ് ജോണ്‍സണ്‍ നന്ദി പറഞ്ഞു. അതോടൊപ്പം ബ്രക്സിറ്റ് മാത്രമല്ല ജനക്ഷേമ പദ്ധതികളുമായും മുന്നോട്ട് പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016ല്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാന്‍ നടത്തിയ ഹിതപരിശോധനക്ക് ശേഷം നടക്കുന്ന മൂന്നാമത്തെ പൊതു തെരഞ്ഞെടുപ്പാണിത്. ബോറിസ് ജോണ്‍സണിന്റെ പ്രധാന എതിരാളി പ്രതിപക്ഷ നേതാവ് ജെറെമി കോര്‍ബിനായിരുന്നു. ലേബര്‍ പാര്‍ട്ടി ശക്തികേന്ദ്രങ്ങളടക്കം പിടിച്ചെടുത്താണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നേറ്റം നടത്തിയത്.

എക്‌സിറ്റ് പോളുകള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ശക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 357 സീറ്റുകള്‍ വരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് പ്രവചനമുണ്ടായത്. 2020 ജനുവരി 31-നാണ് പുതിയ സംവിധാനമനുസരിച്ച് ബ്രിട്ടണ്‍ ബ്രെക്‌സിറ്റ് വ്യവസ്ഥയില്‍ തീരുമാനമെടുക്കുക. ഇത്തവണ ബോറിസ് ജോണ്‍സണ്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ബ്രക്‌സിറ്റ് നടപ്പാകും. ബ്രിട്ടണ്‍ യൂറോപ്പിനെ വിട്ട് സ്വതന്ത്ര സംവിധാനത്തിലാകും.

വിജയിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ബോറിസ് ജോണ്‍സണിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി.

. ‘മികച്ച വിജയം നേടിയ ബോറിസ് ജോണ്‍സണിന് അഭിനന്ദനങ്ങള്‍, ഒപ്പം ഇന്ത്യ-യുകെ ബന്ധങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു’വെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.

Related post