• October 22, 2021

ബോറിസ് ജോണ്‍സെന്റ നില അതീവ ഗുരുതരം ;വെന്റിലേറ്ററിലേക്ക് മാറ്റിയേക്കും

 ബോറിസ് ജോണ്‍സെന്റ നില അതീവ ഗുരുതരം ;വെന്റിലേറ്ററിലേക്ക്  മാറ്റിയേക്കും

കൊറോണ വൈറസ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സെന്റ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കഴിഞ്ഞ ദിവസമാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ശ്വസനോപകരണത്തിന്റെ സഹായം ബോറിസ് ജോണ്‍സന് നല്‍കുന്നുണ്ട്. വൈകാതെ പൂര്‍ണമായ വെന്റിലേറ്റര്‍ സഹായം വരുമെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ മെഡിക്കല്‍ ഇമേജിംഗ് പ്രൊഫസര്‍ ഡെറക് ഹില്‍ പറഞ്ഞു.

രണ്ടാംഘട്ട കൊറോണ പരിശോധനയ്ക്കായാണ് പത്ത് ദിവസമായി ഐസൊലേഷനില്‍ കഴിയുകയായിരുന്ന ജോണ്‍സനെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related post