• October 21, 2021

കൊവിഡ് 19; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐസിയുവിലേക്ക് മാറ്റി

 കൊവിഡ് 19; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐസിയുവിലേക്ക് മാറ്റി

കോവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്ന് കൂടുതല്‍ മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ശ്വാസ തടസ്സമുണ്ടായതിനെത്തുടര്‍ന്ന് ഇന്നലെ മുതല്‍ ഓക്സിജന്‍ നല്‍കി വരുന്നുണ്ട്. പക്ഷെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. പനി മാറ്റമില്ലാതെ തുടര്‍ന്ന സാഹചര്യത്തിലാണ് ഞായറാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രാത്രി ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ വിദേശ കാര്യ സെക്രട്ടറി ഡൊമിനിക് റാബിനെ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലുള്ള പ്രധാനമന്ത്രിക്ക് മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മാര്‍ച്ച് 27നാണ് ബോറിസ് ജോണ്‍സന് കോവിഡ് സ്ഥിരീകരിച്ചത്.

കൊറോണ പരിശോധനഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് ബോറിസ് ജോണ്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്രിട്ടണിലെ സെന്റ്. തോമസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്തെ കൊറോണയുടെ ചില ലക്ഷണങ്ങളെ തുടര്‍ന്ന് ഔദ്യോഗികവസതിയില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.

Related post