• October 22, 2021

ബോറിസ് ജോണ്‍സണ്‍ അബോധാവസ്ഥയിലോ വെന്റിലേറ്ററിലോ അല്ലെന്ന് അധികൃതര്‍

 ബോറിസ് ജോണ്‍സണ്‍ അബോധാവസ്ഥയിലോ വെന്റിലേറ്ററിലോ അല്ലെന്ന് അധികൃതര്‍

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൊവിഡ് 19 ബാധിച്ച്
ലണ്ടന്‍ സെന്റ് തോമസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണെങ്കിലും വെന്റിലേറ്ററില്‍ അല്ലെന്ന് അധികൃതര്‍. ഇടയ്ക്ക് ഓക്‌സിജന്‍ നല്‍കിയതായും കാബിനറ്റ് ഓഫിസ് മന്ത്രി മൈക്കല്‍ ഗവ് അറിയിച്ചു.
ആവശ്യമെങ്കില്‍ വെന്റിലേറ്റര്‍ സൗകര്യം ഉറപ്പാക്കാനാണ് ഐസിയുവിലാക്കിയതെന്നും അദ്ദേഹം അബോധാവസ്ഥയിലല്ലെന്നും ഗവ് പറഞ്ഞു. വിദേശകാര്യമന്ത്രി ഡൊമിനിക് റാബിനാണു താല്‍ക്കാലിക ഭരണച്ചുമതല. എന്നാല്‍, ആണവായുധങ്ങളുടെ നിയന്ത്രണാധികാരം കൈമാറിയിട്ടുണ്ടോ എന്നു വ്യക്തമല്ല.

Related post