• October 23, 2021

ബോറിസ് ജോണ്‍സണ്‍ ആശുപത്രിവിട്ടു

 ബോറിസ് ജോണ്‍സണ്‍ ആശുപത്രിവിട്ടു

കൊവിഡ് 19 രോഗബാധിതനായ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ആശുപത്രിവിട്ടു. പ്രധാനമന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഔദ്യോഗികവസതിയില്‍ പ്രധാനമന്ത്രിക്ക് ചികിത്സ തുടരും. കഴിഞ്ഞ ഞായറാഴ്ചയാണ് ബോറിസ് ജോണ്‍സനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. തുടക്കത്തില്‍ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലാഞ്ഞതിനാല്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഏപ്രില്‍ അഞ്ചിനു ആരോഗ്യം മോശമായപ്പോള്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാക്കി. അതീവ ഗുരുതരാവസ്ഥയിലായ അദ്ദേഹത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രാര്‍ത്ഥനകള്‍ സന്ദേശങ്ങളായി അറിയിച്ചിരുന്നു.

Related post