• October 28, 2021

ഗണപതിയുടെ ചിത്രം പതിച്ച ചവിട്ടുമെത്തകള്‍ വിറ്റു; ആമസോണിനെതിരെ പ്രതിഷേധം

 ഗണപതിയുടെ ചിത്രം പതിച്ച ചവിട്ടുമെത്തകള്‍ വിറ്റു; ആമസോണിനെതിരെ പ്രതിഷേധം

ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റ് ആമസോണിനെതിരെ രോഷം കനക്കുന്നു. ഗണപതിയുടെയും ദേശീയ പതാകയുടെയും ചിത്രം പതിച്ച ചവിട്ടുമെത്തകള്‍ വിറ്റ സംഭവത്തിലാണ് ഇത്. ഉല്‍പന്നങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ത്തി ആമസോണ്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ‘ബോയ്‌കോട്ട് ആമസണ്‍’ എന്ന ഹാഷ്ടാഗ് വ്യാപകമായി പ്രചരിക്കുകയാണ്. നിലത്ത് വിരിക്കുന്നതും ശുചിമുറികളില്‍ വിരിക്കുന്നതുമായ ചവിട്ടികളിലാണ് ഗണപതിയുടെ ചിത്രമുള്ളത്. ഇന്ത്യയുടെ ദേശീയപതാകയുടെ ചിത്രമുള്ളവയും ആമസണിലുണ്ട്. വ്യാപകമായ പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ ഉല്‍പ്പനങ്ങള്‍ ആമസണ്‍ നീക്കം ചെയ്തിട്ടുണ്ട്.

ഇത് മൂന്നാം തവണയാണഅ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണം ആമസണിനെതിരെ ഉയരുന്നത്. കഴിഞ്ഞ വര്‍ഷം മെയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള ടൊയ്ലറ്റ് സീറ്റ് കവറുകള്‍ ചവിട്ടികളും കണ്ടെത്തിയ സാഹചര്യത്തില്‍ ആമസണിനെതിരെ വന്‍ രോഷമുയര്‍ന്നിരുന്നു. 2017ല്‍ ഇന്ത്യന്‍ ദേശീയപതാകയുടെ ചിത്രമുള്ള ചവിട്ടികള്‍ വിറ്റ സംഭവവും വലിയ വിവാദമായിരുന്നു.

Related post