• August 3, 2021

ബ്രെക്‌സിറ്റ്; ബ്രിട്ടന്‍ പടിയിറങ്ങി

 ബ്രെക്‌സിറ്റ്; ബ്രിട്ടന്‍ പടിയിറങ്ങി

യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ വേര്‍പിരിഞ്ഞു. ഇതോടെ നാല്‍പ്പത്തിയേഴുവര്‍ഷത്തെ ബന്ധത്തിനാണ് അവസാനമായിരിക്കുന്നത്. വെള്ളിയാഴ്ച ബ്രിട്ടീഷ് സമയം രാത്രി 11-നായിരുന്നു (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ച 4.30) വിടപറയല്‍. മൂന്നരവര്‍ഷത്തെ രാഷ്ട്രീയപിരിമുറുക്കങ്ങള്‍ക്കും ഇതോടെ അവസാനമായി.

ഇനി 27 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനിലുണ്ടാകുക. വിടുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും 11 മാസത്തെ സമയം (ട്രാന്‍സിഷന്‍ പിരീഡ്) കൂടിയുണ്ട്. ഡിസംബര്‍ 31-നാണ് ബ്രിട്ടന്‍ പൂര്‍ണ അര്‍ഥത്തില്‍ യൂണിയനില്‍നിന്ന് പുറത്തെത്തുക. അതുവരെ ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരമടക്കമുള്ള ഇ.യു. നിയമങ്ങള്‍ ബ്രിട്ടനും ബാധകമായിരിക്കും. ഇക്കാലയളവിനുള്ളില്‍ യൂണിയനുമായി സ്ഥിരസ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പുവെക്കാനാണ് ബ്രിട്ടന്‍ ലക്ഷ്യമിടുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ ഇതുസംബന്ധിച്ച ചര്‍ച്ചയാരംഭിക്കുമെന്നും ഇരുവിഭാഗങ്ങളും വ്യക്തമാക്കി.

2016ലാണ് യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ജനഹിതപരിശോധനയിലൂടെ ബ്രിട്ടന്‍ തീരുമാനിച്ചത്. 2019 മാര്‍ച്ച് 29-ന് ബ്രെക്‌സിറ്റ് നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും കരാറില്‍ ധാരണയാകാത്തതോടെ വിടുതല്‍ നീളുകയായിരുന്നു.

Related post