• October 23, 2021

ഹോളിവുഡ് നടനും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ജേതാവുമായ ബ്രെയിന്‍ ഡെന്നിഅന്തരിച്ചു

 ഹോളിവുഡ് നടനും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ജേതാവുമായ ബ്രെയിന്‍ ഡെന്നിഅന്തരിച്ചു

ഹോളിവുഡ് നടനും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ജേതാവുമായ ബ്രെയിന്‍ ഡെന്നി (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ന്യൂഹെവനിലായിരുന്നു അന്ത്യം.

മികച്ച അഭിനേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് ഹോളിവുഡ് നടന്‍ സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍ ട്വിറ്ററില്‍ കുറിച്ചു. ഇരുവരും ഒരുമിച്ച് റാംബോ സീരീസില്‍ അഭിനയിച്ചിരുന്നു. ഫസ്റ്റ് ബ്ലഡ് എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടി. മികച്ച ശബ്ദവും അഭിനയ സിദ്ധിയുംകൊണ്ട് വ്യത്യസ്തനായ താരമായിരുന്നു ബ്രിയന്‍ ഡെന്നി. ആറ് തവണ എമ്മി നാമനിര്‍ദേശവും ലഭിച്ചിട്ടുണ്ട്. ടോണി അവാര്‍ഡും കരസ്ഥമാക്കി. താരം 40തോളം സിനിമകള്‍ അഭിനയിച്ചു.

Related post