• October 22, 2021

268 യുകെ പൗരന്മാർ സ്വദേശത്തേക്കു മടങ്ങി

 268 യുകെ പൗരന്മാർ സ്വദേശത്തേക്കു മടങ്ങി

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം രാജ്യത്ത് കുടുങ്ങിപ്പോയ ബ്രിട്ടീഷ് പൗരന്മാരെ തിരിച്ചയച്ചു. 268 യാത്രക്കാരുമായി ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം ഇന്നലെ വൈകിട്ട് ലണ്ടനിലേക്ക് പുറപ്പെട്ടു. 110 പേരുമായി തിരുവനന്തപുരത്ത് നിന്നും പറന്നുയർന്ന വിമാനം പോകുംവഴി കൊച്ചിയിൽ നിന്ന് 158 പേരെകൂടി കൂട്ടി. മാർച്ച് 24 ന് ലോക്ക്ഡൗൺ ആരംഭിച്ച ശേഷം ഇന്ത്യയിലേക്കും രാജ്യത്തുനിന്നു പുറത്തേക്കുമുള്ള വിമാനസർവീസുകൾ നിർത്തിവച്ചതിനെത്തുടർന്നാണ് വിദേശ പൗരന്മാർ ഇവിടെ കുടുങ്ങിയത്. കൊച്ചിയിൽ നിന്ന് പുറപ്പെട്ട യാത്രക്കാരിൽ ഏഴ്പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ വിജയകരമായി ചികിത്സ പൂർത്തിയാക്കുകയും ചെയ്തു. ബെംഗളൂരുവിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെറമി പിൽമോർ-ബെഡ്ഫോർഡ് ദൗത്യത്തിന് നേതൃത്വം നൽകി. വിദേശീയരുമായി കേരളത്തിൽനിന്നും പറന്നുയരുന്ന മൂന്നാമത്തെ വിമാനമാണിത്. മാർച്ച് 31 ന് 232 യാത്രക്കാരുമായി എയർഇന്ത്യ വിമാനം ജർമ്മനിയിലേക്ക് പുറപ്പെട്ടിരുന്നു. 112 പേരുമായി കുറച്ചു ദിവസങ്ങൾക്കു ശേഷം മറ്റൊരു വിമാനം ഫ്രാൻസിലേക്കും പോയിരുന്നു. കേരളത്തിലേക്കു ബ്രിട്ടിഷ് എയർവെയ്സിന് നിലവിൽ സർവീസുകളില്ല.

Related post