• October 26, 2021

ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കാന്‍ ബോറിസ്; പുതിയ കരാറിന് പാര്‍ലമെന്‌റിന്‌റെ അനുമതി

 ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കാന്‍ ബോറിസ്; പുതിയ കരാറിന് പാര്‍ലമെന്‌റിന്‌റെ അനുമതി

ബോറിസ് ജോണ്‍ അധികാരത്തിലെത്തി നാളുകള്‍ക്കുള്ളില്‍ ബ്രെക്‌സിറ്റ് വാഗ്ദാനം നടപ്പിലാകുന്നു. ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള പുതിയ കരാറിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി നല്‍കി ബില്ലിന് അനുകൂലമായി 330 വോട്ടും എതിര്‍ത്ത് 234 വോട്ടും ലഭിച്ചു. ഇതോടെ ബ്രിട്ടന്‍ മൂന്നുവര്‍ഷമായി നേരിടുന്ന ബ്രെക്‌സിറ്റ് കുരുക്കിനാണ് പരിഹാരമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തമായ ഭൂരിപക്ഷം നേടിയാണ് ബോറിസ് ജോണ്‍സണ്‍ വീണ്ടും അധികാരത്തില്‍ വന്നത്. ഇതോടെയാണ് ബ്രെക്‌സിറ്റ് കടമ്പ എളുപ്പം കടക്കാനായത്. ജനപ്രതിനിധിസഭയില്‍ കരാര്‍ പാസായതോടെ ഇനി ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ വോട്ടിനിടും. തുടര്‍ന്നാവും ബില്‍ നിയമമാക്കാനുള്ള മറ്റ് നടപടികളിലേക്ക് കടക്കുക.

ജനുവരി 31ന് മുന്‍പ് കരാര്‍ യഥാര്‍ഥ്യമാക്കുമെന്നാണ് ബോറിസ് ജോണ്‍സന്റെ വാഗ്ദാനം. 2020 ഡിസംബര്‍ 31 ആണ് ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കിയിട്ടുള്ള സമയപരിധി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് നിന്ന് വേര്‍പെടുന്നതോടെ സ്വതന്ത്രവ്യാപാരത്തിന്റെ വെല്ലുവിളികളാണ് ബ്രിട്ടനെ കാത്തിരിക്കുന്നത്.

Related post