• October 23, 2021

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐ.സി.യുവില്‍ നിന്ന് മാറ്റി

 ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐ.സി.യുവില്‍ നിന്ന് മാറ്റി

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐ.സി.യുവില്‍ നിന്ന് മാറ്റി. ബ്രിട്ടനിലെ സെന്റ് തോമസ് ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയിലുള്ളത്.

ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴാച ബോറിസ് ജോണ്‍സണെ തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയത്.

ഐ.സി.യുവില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റിയെങ്കിലും തുടര്‍ന്നും ഡോക്ടര്‍മാരുടെ സൂഷ്മ നിരീക്ഷണത്തിലാകും ബ്രിട്ടീഷ് പ്രധാനമന്ത്രി. കോവിഡ് സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷമായിരുന്നു ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ആവശ്യമെങ്കില്‍ വെന്റിലേറ്റര്‍ സൗകര്യം വേഗത്തില്‍ ഉറപ്പിക്കാനാണ് ഐ.സി.യുവിലേക്ക് മാറ്റിയതെന്നായിരുന്നു വിശദീകരണം.ബോറിസിന്റെ അഭാവത്തില്‍ വിദേശകാര്യമന്ത്രി ഡൊമിനിക് റാബിന് ഭരണ ചുമതല കൈമാറിയിരുന്നു.

Related post