• October 22, 2021

ചാള്‍സ് രാജകുമാരന് പിന്നാലെ ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും കൊവിഡ് സ്ഥിരീകരിച്ചു

 ചാള്‍സ് രാജകുമാരന് പിന്നാലെ ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും കൊവിഡ് സ്ഥിരീകരിച്ചു

ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ജോണ്‍സണ്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ബ്രിട്ടീഷ് കിരീടവകാശി ചാള്‍സ് രാജകുമാരനും നേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ചിരിന്നു.

ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസറിന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞദിവസം ജോണ്‍സണ്‍ കൊവിഡ് പരിശോധനകള്‍ക്ക് വിധേയനായി. തുടര്‍ന്ന് പുറത്തുവന്ന പരിശോധനാ റിപ്പോര്‍ട്ടില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റില്‍ സ്വയം കോറന്റൈനിലേക്ക് പ്രവേശിച്ചു.

കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നേതൃ ചുമതല ജോണ്‍സണ്‍ തന്നെ നിര്‍വഹിക്കും എന്നാണ് ലഭിക്കുന്ന വിവരം. വീഡിയോ കോണ്‍ഫറന്‍സിലൂടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ താന്‍ തന്നെ നിയന്ത്രിക്കും എന്നാണ് പ്രധാനമന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കിയത്.

Related post