• October 22, 2021

അമേരിക്കയിൽ മാത്രം 22 ലക്ഷം ,ബ്രിട്ടനിൽ 5 ലക്ഷം ,കെറോണ മരണം പ്രവചിച്ച് ബ്രിട്ടീഷ് പഠനസംഘം

 അമേരിക്കയിൽ  മാത്രം  22 ലക്ഷം ,ബ്രിട്ടനിൽ 5 ലക്ഷം ,കെറോണ മരണം പ്രവചിച്ച് ബ്രിട്ടീഷ് പഠനസംഘം

കൊറോണ വൈറസ്(കൊവിഡ് 19) നെ തുരത്താൻ ലോകത്ത് പല മാർഗങ്ങളും സ്വീകരിച്ചുകൊണ്ടിരിക്കെ വെെറസ് യുഎസില്‍ മാത്രം 22 ലക്ഷം പേരുടെയും ബ്രിട്ടനില്‍ അഞ്ച് ലക്ഷം പേരുടെയും ജീവൻ കവരുമെന്ന് ബ്രിട്ടീഷ് പഠനസംഘത്തിന്റെ പ്രവചനം. . ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ ആയ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

ഇറ്റലിയില്‍ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി 1918ലെ പകര്‍ച്ചപ്പനിയുമായി കൊവിഡ് 19നെ താരതമ്യം ചെയ്തുകൊണ്ടാണ് പഠനം നടത്തിയത്. ഹോം ഐസൊലേഷന് പുറമെ ശക്തമായ സാമൂഹിക നിയന്ത്രണങ്ങളില്ലാത്ത പക്ഷം രണ്ടര ലക്ഷത്തിലധികം പേരുടെ മരണത്തിനിത് ഇടയാക്കും.  

റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി. ആളുകളുടെ ഒത്തുചേരല്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ക്ലബുകളും തീയറ്ററുകളും അടച്ചിടാന്‍ ബ്രിട്ടന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. രോഗബാധ സംശയിക്കുന്ന എഴുപതു വയസിനു മുകളില്‍ പ്രായം ചെന്നവര്‍ 12 ആഴ്ചത്തേക്ക് സ്വയം ക്വാറന്റൈനില്‍ പോകണമെന്നും പബ്ബുകളും ബാറുകളും തിയേറ്ററുകളും ക്ലബ്ബുകളും സന്ദര്‍ശിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബ്രിട്ടനില്‍ ഇതിനകം 55,000 പേര്‍ക്ക് കൊറോണ രോഗം ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സര്‍ പാട്രിക് വാലന്‍സിന്റെ വിലയിരുത്തുന്നത്. ഇതില്‍ 20,000 പേര്‍ വരെ മരണമടഞ്ഞേക്കാമെന്നും വാലന്‍സ് പറയുന്നു.

Related post