• July 31, 2021

കാശ്മീരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിക്കാന്‍ ഉത്തരവ്

 കാശ്മീരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിക്കാന്‍ ഉത്തരവ്

കാശ്മീരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങും. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.

സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍, ആശുപത്രിക്കള്‍, ബാങ്കുകള്‍ എന്നിവടങ്ങളില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
ഇന്റര്‍നെറ്റ് സൗകര്യം ഒരുതരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്ന കാര്യം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഈ സ്ഥാപനങ്ങള്‍ക്കു തന്നെയായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

അഞ്ചു മാസമായി കശ്മീരില്‍ ഇന്റര്‍നെറ്റ് സംവിധാനം താറുമാറായി കിടക്കുകയായിരുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്ന ബില്‍ ആഗസ്റ്റ് അഞ്ചിന് അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരിലെ ഇന്റര്‍നെറ്റ് കട്ട് ചെയ്യുന്നത്. നേരത്തെ, ജമ്മുവിലെ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ പുനഃസ്ഥാപിച്ചെങ്കിലും കശ്മീരില്‍ തല്‍സ്ഥിതി തുടരുകയായിരുന്നു.

Related post